നടി ബീനാ ആന്റണിയുമായുള്ള ദാമ്പത്യം 19 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് നടന്‍ മനോജ് കുമാര്‍. ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി കുടുംബം മുന്നോട്ടുപോകുന്നുവെന്നും ഈ ജീവിതയാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

To advertise here,

ഇന്നും അതേ പ്രണയം കിനിയുന്നുവെന്നും മനോജ് പറയുന്നു. കുടുംബചിത്രങ്ങള്‍ ചേര്‍ത്ത് മകന്‍ ആരോമല്‍ (ശങ്കുരു) തയ്യാറാക്കിയ വീഡിയോയും കുറിപ്പിനൊപ്പം മനോജ് പങ്കുവെച്ചിട്ടുണ്ട്. 2003-ലാണ് മനോജ് കുമാറും ബീനാ ആന്റണിയും വിവാഹിതരായത്.