കൊല്ലം: അച്ചാമാസ് എന്നപേരിൽ സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെടുന്ന വൈറൽ ദമ്പതിമാരിലെ രത്നമ്മ (69) അന്തരിച്ചു. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. അച്ചാമാസ് എന്ന പേരിലെ സാമൂഹികമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുന്ന റീലുകളിലൂടേയും വീഡിയോകളിലൂടേയുമാണ് രത്‌നമ്മയും തുളസീധരനും പ്രശസ്തരായത്.

To advertise here,

ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഏറെ നാളായി ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നില്ല. തുളസീധരൻ സ്‌ട്രോക്കിനെത്തുടർന്ന് 20 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രത്‌നമ്മ രണ്ടുവർഷം മുമ്പ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്നു. പ്രായത്തിന്റെ അവശതകളും അലട്ടിയിരുന്നു.

ഇരുവരുടേയും മകൻ രാജീവിന്റെ മക്കളായ അമൽ രാജും അഖിൽ രാജുമാണ് അക്കൗണ്ടുകൾ കൈകാര്യംചെയ്തിരുന്നത്. മരുമകൾ: ബിന്ദു. സംസ്‌കാരം രാവിലെ 11.30-ന് വീട്ടുവളപ്പിൽ.