ബോളിവുഡിലെ സൂപ്പര്‍താരമാണ് അഭിഷേക് ബച്ചന്‍. അഭിഷേകും ഭാര്യ ഐശ്വര്യ റായിയും വിവാഹബന്ധം വേര്‍പിരിയാന്‍ പോവുകയാണെന്നെല്ലാം അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ, ഇത്തരം അഭ്യൂഹങ്ങളോടൊന്നും അഭിഷേക് ബച്ചനോ ഐശ്വര്യറായിയോ പ്രതികരിച്ചിട്ടില്ല. ഇതിനിടയിലാണ് അഭിഷേക് ബച്ചന് ദേശസാത്കൃത ബാങ്കായ എസ്.ബി.ഐ.യില്‍നിന്ന് മാസംതോറും 18 ലക്ഷത്തോളം രൂപ വാടകയായി ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇന്ത്യാ.കോം ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

To advertise here,

അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജുഹുവിലെ ആഡംബര ബംഗ്ലാവായ 'അമ്മു ആന്‍ഡ് വാട്‌സി'ന്റെ താഴത്തെനില എസ്.ബി.ഐ.യ്ക്ക് ലീസിന് നല്‍കിയിരുന്നു. 15 വര്‍ഷത്തേക്കാണ് കരാര്‍. ഇതിലൂടെയാണ് മാസം തോറും 18 ലക്ഷത്തോളം രൂപ വാടകയിനത്തില്‍ ബച്ചന്‍ കുടുംബത്തിന് എസ്.ബി.ഐ.യില്‍നിന്ന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: സല്‍മാന്‍ ഖാനൊപ്പം ഐശ്വര്യ റായിയുടെ മകളോ? ആ വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്...

നിലവില്‍ 18.9 ലക്ഷം രൂപയാണ് എസ്.ബി.ഐ. നല്‍കുന്ന വാടക. 15 വര്‍ഷത്തെ കരാറില്‍ കാലാനുസൃതമായി വാടക വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഇതിലൂടെ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വാടക 23.6 ലക്ഷം രൂപയായും പത്തുവര്‍ഷം കഴിഞ്ഞാല്‍ അത് 29.5 ലക്ഷമായും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.