ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് തന്റെ ആഗ്രഹമെന്ന് ഗായിക അഭിരാമി സുരേഷ്. സഹോദരി അമൃത സുരേഷിനൊപ്പമുള്ള വ്‌ളോഗിലായിരുന്നു അഭിരാമി തന്റെ ആഗ്രഹം പങ്കുവെച്ചത്. അമൃതം ഗമയ യൂട്യൂബ് ചാനലില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇരുവരും.

To advertise here,

'ഡിവോഴ്‌സ് ഇല്ലാത്ത കല്യാണമാണ് ആഗ്രഹം. അത് നടക്കുമോ ഇല്ലയോ എന്ന് അറിയില്ല. അതിനൊരു യോഗംകൂടെ വേണം. കല്യാണം കഴിക്കേണ്ട എന്ന് വിചാരിച്ച് ഇരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്', അഭിരാമി പറഞ്ഞു.

'സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കില്‍ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാന്‍ നോക്കുന്ന ഒരാളെ അറിയാതെയെങ്ങാനും പ്രേമിച്ചുപോയാല്‍ അവിടെ തീര്‍ന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാന്‍ കല്യാണം കഴിക്കാത്തതിന് കാരണം. കല്യാണം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും നടക്കും', അവര്‍ കൂട്ടിച്ചേര്‍ത്തു.

അമൃത സുരേഷിന്റെ വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അവര്‍ തന്റെ അഭിപ്രായം പറഞ്ഞു. തന്റെ സഹോദരി എന്നതിനേക്കാള്‍ അമൃത സുരേഷ് എന്ന വ്യക്തി ആരേയും ഉപദ്രവിക്കാത്ത ആളാണ്. അങ്ങനെയൊരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നതെന്ന് താന്‍ ആലോചിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.