തന്റെ 60-ാം വയസില്‍ പുതിയ പ്രണയിനിയെ കണ്ടെത്തിയതിനെ കുറിച്ച് നടന്‍ ആമിര്‍ ഖാന്‍ തുറന്നുപറഞ്ഞിരുന്നു. മുമ്പ് തന്റെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗൗരി സ്പ്രാറ്റാണ് ആ കാമുകിയെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഗൗരിയുമായുള്ള ബന്ധത്തിന്റെ ആഴത്തെ കുറിച്ചും മുന്‍ ഭാര്യമാരായ റീന ദത്ത, കിരണ്‍ റാവു എന്നിവരെ കുറിച്ചും മനസ് തുറക്കുകയാണ് ആമിര്‍.
റീനയും കിരണുമായുള്ള ബന്ധം വേര്‍പിരിഞ്ഞത് വേദനാജനകമായിരുന്നെന്നും അവര്‍ രണ്ടു പേരും നല്ല മനുഷ്യരായിരുന്നു എന്ന കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നും ആമിര്‍ വ്യക്തമാക്കി. അവര്‍ രണ്ടു പേരും നല്ല വ്യക്തികളാണ്. വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും ഒരു കുടുംബമായി കഴിയാന്‍ സാധിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തിയ 'ടു മച്ച്' എന്ന ടോക്ക് ഷോയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയുമായി ദൃഢമായ ആത്മബന്ധമുണ്ടെങ്കില്‍ ചടങ്ങുകളും കടലാസില്‍ ഒപ്പുവെയ്ക്കലും നടന്നിട്ടില്ലെങ്കിലും ആ ബന്ധം വിവാഹം കഴിഞ്ഞതുപോലെയാണ് തോന്നുകയെന്നും ആമിര്‍ പറയുന്നു. താനും ഗൗരിയും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതാണെന്നും തങ്ങള്‍ക്ക് പരസ്പരം വളരെയധികം പ്രതിബദ്ധതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും കുറച്ചുകാലമായി പ്രണയത്തിലാണ്. തന്റെ 60-ാം ജന്മദിനത്തിലാണ് ആമിര്‍ ഈ ബന്ധം സ്ഥിരീകരിച്ചത്. അതിനുശേഷം ഇരുവരും ഒരുമിച്ച് നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1986-ല്‍ റീന ദത്തയെ വിവാഹം കഴിച്ച ആമിറിന് ഈ ബന്ധത്തില്‍ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. 2002-ല്‍ ഇവര്‍ വിവാഹമോചിതരായി. 2005-ല്‍ അദ്ദേഹം നിര്‍മാതാവായ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. 2021-ല്‍ ഇരുവരും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചെങ്കിലും, മകനായ ആസാദിനെ ഇപ്പോഴും ഒരുമിച്ചാണ് വളര്‍ത്തുന്നത്.
Content Highlights: aamir khan says he and gauri spratt are together and highly committed to each other
Published: 28 Sept 2025, 02:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented