ഈ വര്‍ഷം ആദ്യം തന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍ മുംബൈയിലെ സംരംഭകയായ ഗൗരി സ്പ്രാറ്റുമായുള്ള പ്രണയം തുറന്നുപറഞ്ഞത്. തന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ പങ്കാളി കൂടിയായ ഗൗരിയെ ഉടന്‍ വിവാഹം ചെയ്യുമെന്ന സൂചന താരം അടുത്തിടെ നല്‍കിയിരുന്നു. ഇപ്പോഴിതാ, ഗൗരിയുമായുള്ള പ്രണയത്തേക്കുറിച്ച് വാചാലനാകുകയാണ് ആമിര്‍. 

To advertise here,

ഗൗരിയുമായുള്ള വിവാഹം തന്റെ ഹൃദയത്തില്‍ നേരത്തേ തന്നെ നടന്നുകഴിഞ്ഞുവെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Related Story: കാമുകി ഗൗരി സ്പ്രാറ്റിനും മകനുമൊപ്പം മുന്‍ ഭാര്യ റീന ദത്തയുടെ വീട്ടിലെത്തി ആമിര്‍ ഖാന്‍; വീഡിയോ

'ഗൗരിയും ഞാനും പരസ്പരം ഗൗരവത്തോടെയാണ് പരസ്പരം നോക്കിക്കാണുന്നത്. ഞങ്ങള്‍ പ്രതിബദ്ധതയുള്ളവരാണ്. നിങ്ങള്‍ക്കറിയാവുന്നത് പോലെ, ഞങ്ങള്‍ ഇപ്പോള്‍ പ്രണയത്തിലാണ്. ഞങ്ങള്‍ ഇപ്പോള്‍ ഒന്നിച്ചാണ്. എന്റെ ഹൃദയത്തില്‍ ഞങ്ങള്‍ നേരത്തേ തന്നെ വിവാഹിതരാണ്. അത് ഔപചാരികമാക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ പിന്നീട് തീരുമാനിക്കും.' -ആമിര്‍ ഖാന്‍ പറഞ്ഞു. 

Don't Miss: സുഹാനയ്ക്കും ഗൗരിക്കുമൊപ്പം പിറന്നാളാഘോഷിച്ച് അബ്റാം; ചടങ്ങിനെത്താതെ ഷാരൂഖ് ഖാനും ആര്യനും | വീഡിയോ

താനും ഗൗരിയും അബദ്ധവശാല്‍ കണ്ടുമുട്ടിയവരാണെന്ന് ആമിർ നേരത്തേ രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റിൽ പറഞ്ഞിരുന്നു. 'ഞങ്ങള്‍ പരിചയപ്പെട്ടു, സുഹൃത്തുക്കളായി, ഇപ്പോള്‍ പ്രണയത്തിലുമായി. എനിക്ക് എന്റെ അമ്മയുണ്ട്, കുട്ടികളുണ്ട്, സഹോദരങ്ങളുണ്ട്, വളരെ അടുപ്പമുള്ള ഒട്ടേറെ പേരുണ്ട്. അതിനാല്‍ ഒരു ജീവിതപങ്കാളിയെ വേണ്ടിവരില്ല എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.' -ആമിര്‍ ഖാന്‍ പോഡ്കാസ്റ്റിൽ പറഞ്ഞു. 

Also Read: ആമിർ ഖാന്റെ പുതിയ ചിത്രം 'സിതാരേ സമീന്‍ പര്‍' ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; കാരണം ഇത്

ഈ വര്‍ഷം ജനുവരി മുതല്‍ തന്നെ ആമിര്‍ ഒരു ബെംഗളൂരു സ്വദേശിനിയായ യുവതിയുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് റിപ്പോര്‍ട്ടുകളോട് ആമിര്‍ പ്രതികരിച്ചില്ല. പിന്നീട് ഗൗരിയും താനും ലിവിങ് ടുഗദറിലാണെന്ന് ആമിര്‍ തുറന്നുപറഞ്ഞു. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനിടെയാണ് ഗൗരി ആമിറുമായി പ്രണയത്തിലായത്.