
ബോളിവുഡിലെ മുതിര്‍ന്ന താരമാണ് സഞ്ജയ് ദത്ത്. നടന് സുനില്‍ ദത്തിന്റേയും നടി നര്‍ഗിസിന്റേയും മകനായ സഞ്ജയ് ദത്ത് 1981-ല്‍ റോക്കി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അന്ന് മുതല്‍ ഇങ്ങോട്ട് നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട സിനിമാ ജീവിതത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്.
കോടീശ്വരനായ സഞ്ജയ് ദത്തിന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സിനിമയില്‍ നിന്ന് മാത്രമല്ല സഞ്ജയ് ദത്ത് വരുമാനമുണ്ടാക്കുന്നത്. വ്യത്യസ്തമായ പല ബിസിനസുകളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. ആകെ 295 കോടി രൂപയുടെ സ്വത്താണ് സഞ്ജയ് ദത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മുംബൈയിലെ ആഡംബര അപ്പാര്‍ട്ട്മെന്റാണ് ദത്തിന്റെ സ്വത്തുക്കളില്‍ പ്രധാനപ്പെട്ടത്. 40 കോടി രൂപ മൂല്യമുള്ള ഈ അപ്പാര്‍ട്ട്മെന്റ് ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ഇംപീരിയല്‍ ഹെയ്റ്റ്സ് എന്ന സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഷാരൂഖ് ഖാന്, സല്മാന് ഖാന്, സെയ്ഫ് അലി ഖാന്, കരീനാ കപൂര്‍, രേഖ, ഫര്ഹാന് അക്തര്‍ തുടങ്ങിയ ബോളിവുഡിലെ കൊമ്പന്മാരാണ് ഇവിടെ സഞ്ജയ് ദത്തിന്റെ അയല്‍വാസികള്‍. ഭാര്യ മാന്യതാ ദത്തിനും ഇരട്ടക്കുട്ടികളായ ഷഹ്റാനും ഇഖ്റയ്ക്കുമൊപ്പം ഇവിടെയാണ് സഞ്ജയ് ദത്ത് താമസിച്ചിരുന്നത്. സഞ്ജയ് ദത്തിനെ കൂടാതെ സഹോദരിമാരായ പ്രിയ ദത്തിനും നമ്രത ദത്തിനും ഇവിടെ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമായുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഞ്ജയ് ദത്ത് ദുബായിലേക്ക് മാറിയത്. ഭാര്യ മാന്യതാ ദത്ത് യുഎഇയില്‍ ബിസിനസ് ആരംഭിച്ചതിനെ തുടര്‍ന്നാണ് താനും കുടുംബവും ദുബായിലേക്ക് മാറിയതെന്നും കുട്ടികള്‍ ദുബായ് ജീവിതം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും സഞ്ജയ് ദത്ത് പറഞ്ഞിട്ടുണ്ട്. കുടുംബം ദുബായില്‍ ജീവിക്കുമ്പോള്‍ സഞ്ജയ് ദുബായില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഇടയ്ക്കിടെ പറക്കും. കുടുംബജീവിതവും ഇന്ത്യയിലെ സിനിമകളും ഒന്നിച്ച് കൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ ഈ യാത്രകള്‍.
സഞ്ജയ് ദത്തിന്റെ ദുബായിലെ കൊട്ടാരസദൃശമായ വസതിയുടെ മൂല്യം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും മാന്യത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഈ വീട് അത്യാഡംബംരം നിറഞ്ഞതാണെന്ന് വ്യക്തമാണ്. വിലയേറിയ പെയിന്റിങ്ങുകള്‍, ആഡംബര വിളക്കുകള്‍, ലെതര്‍ സോഫകള്സ വെള്ളനിറത്തിലുള്ള വലിയ അടുക്കള, നീന്തല്‍ക്കുളം എന്നിവയെല്ലാം ഈ വീട്ടിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ അഭിനയത്തിന് പുറമെ വിവിധ ബിസിനസുകളിലും സഞ്ജയ് ദത്ത് പങ്കാളിയാണ്. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലെ ബി-ലവ് കാന്‍ഡി എന്ന ക്രിക്കറ്റ് ടീമിന്റെ സഹ ഉടമയാണ് അദ്ദേഹം. സ്നീക്കേഴ്സ് ആന്‍ഡ് സ്ട്രീറ്റ്വിയര് റീട്ടെയിലര്‍ സ്റ്റാര്‍ട്ടപ്പായ ഡോണ്ടൗണില് നാല് കോടി രൂപയാണ് സഞ്ജയ് ദത്ത് നിക്ഷേപിച്ചിട്ടുള്ളത്. സൈബര്‍ മീഡിയാ ഇന്ത്യയിലും അദ്ദേഹത്തിന് ഓഹരിയുണ്ട്. മദ്യക്കമ്പനിയായ കാര്‍ട്ടല്‍ ആന്‍ഡ് ബ്രോസുമായി സഞ്ജയ് ദത്ത് അടുത്തിടെയാണ് കൈകോര്‍ത്തത്. ദി ഗ്ലെന്‍വാക്ക് എന്ന തന്റേതായ സ്കോച്ച് വിസ്കി ബ്രാന്‍ഡ് പുറത്തിറക്കാനായായിരുന്നു ഇത്.
കഴിഞ്ഞ ഡിസംബറിലാണ് ദത്ത്സ് ഫ്രാങ്ക്ടീ എന്ന ഓണ്‍ലൈന്‍ മാത്രമായ ചായ ബ്രാന്‍ഡ് ദുബായില്‍ തുറന്നത്. സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സ്, ത്രീ ഡയമെന്‍ഷന്‍ മോഷന്‍ പിക്ചേഴ്സ് എന്നീ രണ്ട് പ്രൊഡക്ഷന്‍ കമ്പനികളും അദ്ദേഹത്തിനുണ്ട്. എന്നാ്ല്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ സഞ്ജയ് ദത്ത് അത്ര വിജയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.
ആഡംബര കാറുകളുടെ വലിയ ശേഖരമാണ് ദത്തിന്റെ ഗ്യാരേജിലുള്ളത്. റോള്‍സ് റോയ്സ് ഗോസ്റ്റ് (6.95-7.95 കോടി രൂപ), ലാന്‍ഡ് റോവര്‍ റെയ്ഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫി (2.99 കോടി രൂപ), ഔഡി ആര്8 (2.72 കോടി), ഫെറാറി 599 ജിടിബി (1.3 കോടി), ഔഡി ക്യു7 (99.81 ലക്ഷം) എന്നിവ അവയില്‍ ചിലത് മാത്രമാണ്. ഹാര്‍ലി ഡേവിഡ്സണ് ഫാറ്റ് ബോയ് (25.68 ലക്ഷം രൂപ), ഡക്കാട്ടി മള്‍ട്ടിസ്ട്രാഡ (21.48-31.48 ലക്ഷം രൂപ) എന്നീ ഹൈ-എന്‍ഡ് മോട്ടോര്‍സൈക്കിളുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.
Content Highlights: Sanjay Dutt’s 295 Cr Lifestyle: Mumbai Luxury Home, Dubai Mansion, Businesses, and Exotic Cars
Published: 29 Jul 2025, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented