ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന വീട് ഏറ്റവും ഭംഗിയുള്ള സ്ഥലമായിരിക്കണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുക. ഇത്തരത്തില്‍ വീടിന്റെ മോടി കൂട്ടാന്‍ പല കാര്യങ്ങള്‍ പരീക്ഷിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ദൈനംദിന ജീവിതത്തിലെ തിരക്ക് കാരണം പലര്‍ക്കും ചെടി വളര്‍ത്തുന്നതില്‍ ആദ്യം കാണുന്ന താല്‍പര്യം നിലനിര്‍ത്താന്‍ സാധിക്കാറില്ല. ഇത്തരത്തിലുള്ള ആളുകള്‍ക്ക് വളര്‍ത്താന്‍ തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് കാക്ടസ് അഥവാ കള്ളിമുള്‍ച്ചെടികള്‍.
മുള്ളുകളുള്ള, അലങ്കാരത്തിന് മാത്രമായി ഉപയോഗിക്കാവുന്ന ചെടി എന്നതിലുപരി കള്ളിമുള്‍ച്ചെടികള്‍ക്ക് മറ്റ് പ്രത്യേകതകളും ഉണ്ട്. മികച്ച പ്രതിരോധശേഷിയും കുറഞ്ഞ പരിപാലനവും ആവശ്യമായ ഇവ ചെടി പരിപാലനത്തിലേക്ക് ആദ്യമായി കടക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാം.
വീട്ടിനുള്ളിലെ വായു ശുദ്ധീകരിക്കുക, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, ഭംഗി വര്‍ധിപ്പിക്കുക എന്നിവയെല്ലാം കള്ളിമുള്‍ച്ചെടിയുടെ പ്രത്യേകതകളാണ്. ആധുനിക വീടുകളിലെ അകത്തളങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കള്ളിമുള്‍ച്ചെടികള്‍. തനതായ രൂപങ്ങള്‍, ദീര്‍ഘായുസ്സ്, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ഇവയുടെ പ്രത്യേകതയാണ്. വീടുകളില്‍ സ്വീകരണ മുറി, കിടപ്പുമുറി മാത്രമല്ല ഓഫീസുകളിലും കള്ളിമുള്‍ച്ചെടികള്‍ വളര്‍ത്താന്‍ സാധിക്കും.
കള്ളിമുള്‍ച്ചെടികള്‍ക്ക് വളരെ കുറച്ച് പരിചരണം മതി എന്നതാണ് വീടിനുള്ളിലെ അലങ്കാരത്തിനായി ഇവയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ആദ്യത്തെ ഘടകം.നഗരത്തിലെ തിരക്കില്‍ ജീവിക്കുന്നവര്‍ക്ക് കള്ളിമുള്‍ച്ചെടികളെ എളുപ്പത്തില്‍ വളര്‍ത്താന്‍ സാധിക്കും. കള്ളിമുള്‍ച്ചെടിയിലും പലതരങ്ങള്‍ ഉണ്ട്. ഇവയില്‍ ചിലത് വീട്ടിനുള്ളിലെ മിതമായ സൂര്യപ്രകാശത്തില്‍ വളര്‍ത്താന്‍ സാധിക്കുന്നവയാണ്.
കള്ളിമുള്‍ച്ചെടികള്‍ക്ക് സ്വാഭാവികമായി വായുവിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും വീട്ടിനുള്ളിലെ വായുവിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യും. വീട്ടിനുള്ളില്‍ കള്ളിമുള്‍ച്ചെടികളും മറ്റ് ചെടികളും അലങ്കരിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും, മാനസിക നിലവാരം കൂട്ടുകയും ചെയ്യുമെന്ന് ചില പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെടികളുടെ സ്വാഭാവികമായ വളര്‍ച്ചയെ നേരിട്ട് കാണുന്നതും ആളുകളുടെ മാനസികനിലയെ മെച്ചപ്പെടുത്തുന്നു. ചില കള്ളിമുള്‍ച്ചെടികള്‍ രാത്രിയിലും ഓക്‌സിജന്‍ പുറത്തുവിടുന്നു. ഇവ കിടപ്പുമുറിയില്‍ വെക്കുന്നത് നല്ലതാണ്.
കള്ളിമുള്‍ച്ചെടികളെ വീട്ടിനുള്ളില്‍ വെക്കുന്നത് ശ്രദ്ധയും സര്‍ഗ്ഗാത്മകതയും വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങളില്‍ പറയുന്നുണ്ട്. ഇവ ജോലിസ്ഥലത്ത് വെക്കുന്നത് ക്ഷീണമകറ്റുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും എന്നും പറയുന്നു. കള്ളിമുള്‍ച്ചെടികള്‍ തന്നെ പല നിറത്തില്‍, വലുപ്പത്തില്‍, രൂപത്തിലും ലഭിക്കും. ഇതുകാരണം എല്ലാവിധത്തിലുള്ള സൗന്ദര്യ ആസ്വാദകര്‍ക്കും വീടുകള്‍ക്കും കള്ളിമുള്‍ച്ചെടികള്‍ അലങ്കാരത്തിനായി ഉപയോഗിക്കാം. സ്വന്തം വീടുകളില്‍ മാത്രമല്ല ചെടികളെ സ്‌നേഹിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കാനും കള്ളിമുള്‍ച്ചെടികള്‍ നല്ലതാണ്.
Content Highlights: The beauty and benefits of growing cacti indoors. Perfect for busy individuals, cacti purify air, reduce stress, and add a unique touch to your home decor.
Published: 07 Oct 2025, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented