സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുന്നവർക്ക് ഒക്കെയും വീട് സ്വന്തമാക്കുക എന്നത് സ്വന്തം സമാധാനത്തിലും സ്വച്ഛതയിലും നിലകൊള്ളുവാനുള്ള ഇടങ്ങൾ ഒരുക്കലാണ്. അത്തരം വീടുകൾ ഒരുക്കാൻ വസ്തു വാങ്ങുന്നത് മുതൽ ശ്രദ്ധിക്കേണ്ട കുറച്ച് നിർദ്ദേശങ്ങൾ നോക്കിയാലോ.

To advertise here,

ശാന്തതയുള്ള സ്ഥലം തിരഞ്ഞെടുക്കാം

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അധികം ഒച്ചയും ബഹളങ്ങളും ഇല്ലാത്ത മേഖലകളിൽ വീടൊരുക്കിയാൽ ശബ്ദ മലിനീകരണവും വായു മലിനീകരണവും അധികം ബാധിക്കില്ല. മാത്രമല്ല വിലയിലും കാര്യമായ കുറവുണ്ടാകും; മുടക്കുന്ന പണത്തിന് കൂടുതൽ സ്ഥലം വാങ്ങാനും കഴിയും. എന്നിരുന്നാലും സാധന സാമഗ്രികളുടെ ലഭ്യത, യാത്ര വാഹനങ്ങൾ കയറിവരുവാനുള്ള വീതിയുള്ള വഴികൾ എന്നിവ സ്ഥലം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ടവയാണ്.

ഉറപ്പുള്ള മണ്ണ്

നല്ല ഉറപ്പുള്ള മണ്ണിൽ കെട്ടിടം പണി എളുപ്പമാക്കും. ഫൗണ്ടേഷൻ പണിക്ക് അധികം പണം കളയേണ്ടി വരില്ല. ഭാവിയിൽ മറ്റൊരു നിലകൂടി പണിയുവാനൊക്കെ ഉറപ്പുള്ള മണ്ണിൽ അനയാസകരമാണ്. പുറമെ കാണാത്ത ഫൗണ്ടേഷന് ബലം കൂട്ടുവാനുള്ള അധിക ചെലവുകൾ ഒന്നും ഇത്തരം ഇടങ്ങളിൽ വേണ്ടിവരില്ല.

ആവശ്യമുള്ള ഇടങ്ങൾ മാത്രം

ഇടത്തരം കുടുംബങ്ങൾ വീടുവയ്ക്കുമ്പോൾ, അനാവശ്യ മുറികളും സൗകര്യങ്ങളും ഒഴിവാക്കിയാൽ വല്യ സാമ്പത്തിക ബാധ്യത വരുത്താതെ വീട് പണി പൂർത്തിയാക്കാം. ഭാവിയിൽ ആവശ്യാനുസരണം മുറികളോ നിലകളോ കൂട്ടി എടുക്കാം. സാമ്പത്തിക ഞെരുക്കമുള്ള കുടുംബങ്ങൾ വീട് വെച്ച് കഴിഞ്ഞ് കടക്കെണിയിൽ ആകാതെ നോക്കാൻ ഇത്തരം വിട്ടുവീഴ്ചകൾ ചെയ്യുന്നതാണ് ബുദ്ധി!

സ്വഭാവിക വെളിച്ചവും കാറ്റും

കഴിവതും , സൂര്യന്റെ സ്വഭാവിക വെളിച്ചവും കാറ്റും ഒക്കെ ആവോളം പ്രവേശിക്കും വിധം ജനലുകൾ ജാളികൾ ഒക്കെ കൊടുക്കുന്നത് മുറികളെ കൂടുതൽ ആവാസയോഗ്യമാക്കും. കറന്റിൽ പ്രവർത്തിക്കുന്ന ഏസി, ഫാൻ തുടങ്ങിയ ഉപകരണങ്ങൾ വൈദ്യുതി ഉപയോഗം കൂട്ടും. ക്രോസ് വെന്റിലേഷൻ കൊടുത്താൽ ആവോളം കാറ്റ് ഉള്ളിലേക്ക്

കയറി ഇറങ്ങും.

മരങ്ങൾ വെട്ടിക്കളയല്ലേ !

വീടുപണിയുവാൻ വേണ്ടി എല്ലാ മരങ്ങളും വെട്ടിമാറ്റി വസ്തു ക്ലീൻ ആക്കി കൊടുക്കുന്ന പ്രവണത, ഒരു ശുദ്ധ മണ്ടത്തരമാണ്. മരങ്ങൾ തരുന്ന തണലും കാറ്റും ഭംഗിയും തരാൻ മറ്റൊന്നിനും കഴിയില്ല. ഒരു പുതിയ മരം ഉണ്ടായി തണലായി മാറാൻ അനേകവർഷങ്ങൾ വേണ്ടിവരും. അതിനാൽ ഒരു മികച്ച ആർക്കിടെക്റ്റിനെ കണ്ട് മരങ്ങൾ കഴിവതും മുറിച്ചുമാറ്റാതെ സ്വഭാവികമായി ആ ഭൂമിക്ക് അനുയോജ്യമായ രീതിയിൽ നിർമ്മിക്കുന്ന വീടുകളിൽ വർഷങ്ങളോളം തലമുറകൾ താമസിക്കും സന്തോഷത്തോടും സമാധാനത്തോടും.

കാറ്റിന്റെ ഗതി + sun path

ഓരോ പ്രദേശങ്ങളിൽ കാറ്റ് വീശുന്നതിനും സൂര്യന്റെ താപമേൽക്കുന്നതിനും ഒക്കെ നിശ്ചിത ഗതിയും ദിക്കും ഒക്കെ ഉണ്ട്. ക്ലൈമെറ്റോളജി എന്ന ഈ വിഷയത്തെ കുറിച്ച് ധാരണയുള്ള ഒരു ആർക്കിടെക്റ്റിന് അതിനൊക്കെ അനുസൃതമായി വീട് ഡിസൈൻ ചെയ്യാൻ കഴിയും. ഇത്തരം വീടുകളിൽ താമസിക്കുന്നത് സുഖകരമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയം ഇല്ലല്ലോ! ?