ഴിഞ്ഞാഴ്ച്ച ഉദയ്പുരിലായിരുന്നു രശ്മിക മന്ദാനയുടേയും വിജയ് ദേവരകൊണ്ടയുടേയും വിവാഹം. ഇതിനുശേഷം മനോഹരമായ കുറിപ്പോടുകൂടി ഇരുവരും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കർണാടകയിലെ വിരാജ്‌പേട്ടയാണ് രശ്മികയുടെ സ്വദേശം. ഹൈദരാബാദുകാരനാണ് വിജയ് ദേവരകൊണ്ട.

To advertise here,

വിവാഹത്തിന് പിന്നാലെ ഹൈദരാബാദിലെത്തിയ രശ്മികയെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കുടുംബവും ചേർന്ന് സ്വീകരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ തുമ്മനപേട്ടയിലുള്ള ഇരുവരുടേയും പുതിയ വീടിന്റെ ഗൃഹപ്രവേശവും നടന്നു. ഇതിന് പിന്നാലെ വിവാഹം വിജയകരമായി പൂർത്തിയാക്കിയതിന് ദൈവത്തിന് നന്ദി പറയുന്നതിനും അനുഗ്രഹങ്ങളോടെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുന്നതിനും ഇരുവരും പുതിയ വീട്ടിൽ സത്യനാരായണ വ്രത പൂജയും നടത്തി.

പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പരമ്പരാഗത ആരതി കൂടാതെ പാട്ടും നൃത്തവുമായാണ് നാട്ടുകാർ ഇരുവരേയും സ്വീകരിച്ചത്. ഇളം നീല നിറത്തിലുള്ള സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞാണ് രശ്മികയെത്തിയത്. ഇളം പച്ച കുർത്തയാണ് വിജയ് ധരിച്ചത്. രശ്മിക മന്ദാനയുടെ സഹോദരി ഷിമാൻ മന്ദാനയേയും വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയേയും വീഡിയോയിൽ കാണാം.

ഇതിന് പിന്നാലെ നടന്ന സത്യനാരായണ വ്രത പൂജയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ചുവപ്പും ഓഫ് വൈറ്റും നിറങ്ങൾ ചേർന്ന സാരിയായിരുന്നു രശ്മികയുടെ ഔട്ട്ഫിറ്റ്. ചോക്കറും നെക്ക്‌ളേസും വലിയ കമ്മലും ഉൾപ്പെടെയുള്ള ആഭരണങ്ങളും ധരിച്ചു. ഓഫ് വൈറ്റും ഗോൾഡൻ നിറവും ചേർന്ന കുർത്തയും ദോത്തിയുമായിരുന്നു വിജയ്യുടെ ഔട്ട്ഫിറ്റ്.