ടൻ അഹാൻ പാണ്ഡെയുടെ സഹോദരിയായ അലാന പാണ്ഡെ സോഷ്യൽ മീഡിയിയൽ സജീവമാണ്. യുട്യൂബറായ അവർ അടുത്തിടെ ഭർത്താവ് ഐവർ മക്‌ഗ്രേയ്‌ക്കൊപ്പം പുതിയ വീടിനുള്ള സാധനങ്ങൾ വാങ്ങാൻ പോയതിന്റെ വ്‌ളോഗ് പങ്കുവെച്ചിരുന്നു. മാർബ്ൾ, റഫ്രിജറേറ്റർ, സ്റ്റവ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഷോപ്പിങ്ങിനാണ് ഇരുവരും പോയത്.

To advertise here,

ഓരോ സാധനത്തിനും എത്ര രൂപ വില വരുമെന്നും വീടുണ്ടാക്കുന്നതിനേക്കാൾ പണം സാധനങ്ങൾ വാങ്ങുമ്പോൾ നമ്മുടെ കൈയിൽ നിന്ന് പോകുമെന്നും അലാന പറയുന്നു. അവിടെ കണ്ടത് 120,000 ഡോളർ (ഏകദേശം ഒരു കോടി രൂപ) വില വരുന്ന ആഡംബര സ്റ്റൗവാണ്. ഒരു സ്‌ളാബ് മാർബിളിന് 7000 ഡോളർ (ഏകദേശം 6 ലക്ഷം ) വില വരുന്നുണ്ടെന്നും അവർ പറയുന്നു. അടുക്കളയിലേക്കും കുളിമുറിയിലേക്കുമായി ഇത്തരത്തിലുള്ള അഞ്ച് വീതം സ്ലാബുകൾ വേണമെന്നതിനാൽ ആകെ വില 63 ലക്ഷത്തിന് അടുത്തെത്തിയെന്നും ഇരുവരും പറുയുന്നു. ഇങ്ങനെ പോയാൽ ഡൊണേഷൻ ലിങ്ക് കൂടി വീഡിയോയ്‌ക്കൊപ്പം കൊടുക്കേണ്ടി വരുമെന്ന് അലാനയുടെ ഭർത്താവ് പറയുന്നുണ്ട്.

എന്നാൽ ഒരു കോടി വില വരുന്ന സ്റ്റൗ ഇരുവരും എടുത്തില്ല. അത് വാങ്ങാൻ അലാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് അസംബന്ധമാണെന്ന് ഐവർ പറഞ്ഞതോടെ അലാന തീരുമാനം മാറ്റുകയായിരുന്നു. പകരം 12000 ഡോളർ (10.8 ലക്ഷം) വില വരുന്ന സ്റ്റൗവാണ് തിരഞ്ഞെടുത്തത്. ഫ്രിഡ്ജിനാകട്ടെ 16000 ഡോളർ (ഏകദേശം 14.4 ലക്ഷം) രൂപ ചെലവായെന്നും അലാന പറയുന്നു. ഒരു ഫ്രിഡ്ജിന് കാറിനോളം വിലയുണ്ടെന്ന് താൻ കരുതിയില്ലെന്നും വീഡിയോയിൽ ഐവർ പറയുന്നുണ്ട്.

പ്രീമിയം നിലവാരമുള്ള സാധനങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇത് വീടിന്റെ മൂല്യം വർധിപ്പിക്കുമെന്നും ഒരു നിക്ഷേപമായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അലാന പറയുന്നു.