കോൺക്രീറ്റ് വീടുകളിലും ചിതൽ ശല്യം ഇന്ന് സാധാരണമാണ്. ലോൺ എടുത്തും കടം വാങ്ങിയും മറ്റും വെച്ച വീടുകളെയാണ് ചിതൽ പലപ്പോഴും നശിപ്പിക്കുന്നത്. ചിതൽ ശല്ല്യത്തിന് നിരവധി കാരണങ്ങളുണ്ട്. അത് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

To advertise here,

എന്തുകൊണ്ട് ചിതൽ വരുന്നു

ചിതലിനെ വീടുകളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം നനവാണ്. നനവുള്ള പ്രതലങ്ങളിൽ ചിതലിന്റെ സാന്നിധ്യം കൂടുതലായി അനുഭവപ്പെടും. ഭക്ഷണം തേടിയാണ് ചിതലുകൾ പലപ്പോഴും നമ്മുടെ വീടിനുള്ളിലേക്ക് എത്തുന്നത്. സെല്ലുലോസ് ആണ് ചിതലിന്റെ പ്രധാന ഭക്ഷണം. മരം, പേപ്പർ, കാർഡ്‌ബോർഡ് തുണികൾ ഇവയിലെല്ലാം സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കളുടെ സാനിധ്യം ഉള്ള ഭാഗങ്ങളിൽ ചിതലുകൾ എത്താനുള്ള സാധ്യതയും ഉണ്ട്.

എവിടെയും ചിതൽ വരാം

പുഴ മണൽ ഉപയോഗിച്ചോ, എം സാന്റ് ഉപയോഗിച്ചോ ചെയ്ത സ്ട്രക്ചറിൽ പോലും ചിതൽ വരാം. വീട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയലുകൾ ചിതലിനെ സംബന്ധിച്ച് ബാധകമല്ല കാരണം ചിതൽ രൂപം കൊള്ളുന്നത് മണ്ണിൽ നിന്നാണ്. മണ്ണിലൂടെയാണ് ചിതൽ നമ്മുടെ വീടുകളുടെ ചുവരുകളിലേക്ക് എത്തുന്നത്.

എങ്ങനെ തടയാം

രണ്ടു രീതിയിൽ ചിതലിനെ നമുക്ക് പ്രതിരോധിക്കാനാകും. ഒന്ന് വീടിന്റെ സ്ട്രക്ചർ പണിയുന്നതിന് മുമ്പ് മണ്ണിൽ പ്രത്യേക കീടനാശിനികൾ സ്‌പ്രേ ചെയ്ത് വീട് നിർമ്മിച്ചാൽ ചിതൽ ശല്യം ഒഴിവാക്കാം. വീട് നിർമ്മിച്ചതിന് ശേഷമാണ് ചിതൽ വരുന്നത് എങ്കിലും ചിതലിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുണ്ട്. ആന്റി ടെർമൈറ്റ് ട്രീറ്റ്‌മെന്റാണ് ഫലപ്രദമായ രീതിയിൽ കണ്ടുവരുന്ന പ്രതിരോധ മാർഗങ്ങളിൽ ഒന്ന്. സ്ട്രക്ചറിന്റെ ചുവരിൽ മോട്ടർ ഉപയോഗിച്ച് ചാനൽ ചെയ്ത് imidacloprid പോലെയുള്ള രാസ പദാർത്ഥം സ്‌പ്രേ ചെയ്യുന്നു.

ശ്രദ്ധിക്കുക

നിരവധി വ്യാജന്മാർ ഉള്ള മേഖലയാണ് ഇതെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ പെസ്റ്റ് കൺട്രോൾ അസോസിയേഷനിൽ നിന്ന് ലൈസൻസ് ഉള്ളവരെ മാത്രം ഇത്തരം സർവ്വീസുകൾക്കായി സമീപിക്കുക. ചിതലിനെ പ്രതിരോധിക്കാനുള്ള ഇത്തരം സർവ്വീസ് ചെയ്യുന്നതിന് പ്രത്യേക കോഴ്‌സുകൾ ഇന്ന് നിലവിലുണ്ട്. ഈ രംഗത്ത് ടെക്‌നിക്കൽ അറിവുകളും ആവശ്യമാണ്. അതിനാൽ തന്നെ ഈ രംഗത്ത് വൈദഗ്ദ്ധ്യം ഉള്ളവരുടെ സേവനം ആശ്രയിക്കുക. അല്ലാത്ത പക്ഷം ചിതൽ വരിതിരിക്കാൻ ട്രീറ്റ്‌മെന്റ് എടുക്കും എന്നാൽ ചിതൽ ശല്ല്യം തുടരുകയും ചെയ്യും.

 

ദിലീപ്

ഏഷ്യാറ്റിക്ക് പെസ്റ്റ് കൺട്രോൾ സർവ്വീസസ്