
1920, കേരള സ്റ്റോറി, ബസ്തർ: ദി നക്‌സൽ സ്‌റ്റോറി എന്നീ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ആദാ ശർമ്മ. 2020- ൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മുംബൈ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന അപാർട്‌മെന്റിലേക്ക് കഴിഞ്ഞ വർഷമാണ് ആദ താമസം മാറ്റിയത്. കടലിന് അഭിമുഖമായി നൽക്കുന്ന ഈ അപാർട്‌മെന്റിനെ തന്റേതായ ഒരിടമായി ഒരുക്കിയിരിക്കുകയാണ് ആദ.
ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ചില വിഡിയോകളിൽ വളരെ ലളിതമായി ഒരുക്കിയ തന്റെ വീടിന്റെ ചില ഭാഗങ്ങൾ ആദ കാണിക്കാറുണ്ട്. കഴിഞ്ഞ ദിവസം സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ പങ്കുവെച്ച യൂട്യൂബ് വീഡിയോയിൽ ആദയുടെ മനോഹരമായ വീടിന്റെ ദൃശ്യങ്ങൾ കാണികൾക്ക് ആസ്വദിക്കാൻ സാധിച്ചു.
വീട്ടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ ഒരു സിനിമാതാരത്തിന്റെ വീട് എന്നതിനുപകരം ഒരു വിശാലമായ കളിസ്ഥലത്തേക്കാണ് എത്തിയതെന്ന് ആശ്ചര്യത്തോടെ നോക്കുന്ന ഫറയെ കാണാം. ഫർണിച്ചറുകൾ തീരെയില്ലാത്ത സ്വീകരണമുറിയിലുള്ള വലിയ ജനാലകൾ തുറക്കുന്നത് കടലിലേക്കാണ്. പകൽ സമയത്ത് വെളിച്ചവും കാറ്റും നൽകുന്നതിനൊപ്പം സന്ധ്യാസമയത്ത് അസ്തമയ സൂര്യനെ ആസ്വദിക്കാനും തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലമാണിത്.
ആദയുടെ വീട്ടിൽ മേശകളോ സോഫയോ കസേരകളോ ഉണ്ടായിരുന്നില്ല. ഒരു സാധനവും ഇല്ലാതിരിക്കാൻ കാരണം മോഷണം നടന്നതാണോ എന്നായിരുന്നു ഫറയുടെ സംശയം. ഫർണിച്ചറുകളില്ലാതെ ഒരു ഒഴിഞ്ഞ കാൻവാസ് പോലെയിരിക്കുന്ന സ്വീകരണമുറി തന്നെ സ്വന്തം വേഗത്തിൽ ചലിക്കാനും നൃത്ത പരിശീലനത്തിൽ ഏർപ്പെടാനും സഹായിക്കുമെന്ന് ആദ അഭിപ്രായപ്പെട്ടു. മിക്കപ്പോഴും തറയിൽ തന്നെയാണ് ഇരിക്കുക എന്നും താരം കൂട്ടിച്ചേർത്തു.
വീട്ടിൽ അതിഥികൾ വരുമ്പോൾ അവർക്കും ഇതേ ക്രമീകരണങ്ങൾ തന്നെയാണ് നൽകുന്നതെന്ന് ആദ പറഞ്ഞു. വീട്ടിൽ പ്രധാന ആകർഷണങ്ങളായി നിൽക്കുന്നത് പൂജാമുറി, അവാർഡുകൾക്കുള്ള ഗാലറി, ആയോധനകല പരിശീലിക്കാനുള്ള ഒരു പ്ലാസ്റ്റിക് വാൾ, എന്നിവയാണ്. ഇതുകൂടാതെ അണ്ണാറക്കണ്ണൻ പോലുള്ള ജീവികൾക്ക് ഭക്ഷണം നൽകാൻ വേണ്ടി ബാൽക്കണിയുടെ അടുത്ത് ചെറിയ ഒരു സ്ഥലവും ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമായ രീതിയിലാണ് അടുക്കളയും ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊണ്ടുവന്ന കല്ലിന്റെ പാത്രങ്ങളും അവിടെയുണ്ട്. കേരളത്തിലെ പ്രധാന വിഭവങ്ങളായ രസം, അവിയൽ എന്നിവ ഫറയ്‌ക്കൊരുക്കിയ വിരുന്നിൽ ആദ ഉൾപ്പെടുത്തിയിരുന്നു
Content Highlights: Explore Adah Sharma`s unique, minimalist Mumbai apartment, formerly Sushant Singh Rajput`s. Discover sea views, a dance haven, and personal touches.
Published: 28 Dec 2025, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented