വിവാഹിതരായ സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും മത്സരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മിസ് യൂണിവേഴ്സ് സംഘാടകര്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ചരിത്രവിജയമായാണ് ജെന്നിഫര്‍ ബാരെറ്റോയുടെ കിരീടനേട്ടം വിലയിരുത്തപ്പെടുന്നത്.

75-ാമത് മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സൗന്ദര്യമത്സര ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ അമ്മ എന്ന ചരിത്രനേട്ടമാണ് 27-കാരിയായ ജെന്നിഫർ സ്വന്തമാക്കിയത്. ഡൊമിനിക്കൻ റിപ്പബ്ലിക് ഫസ്റ്റ് റണ്ണറപ്പും വെനസ്വേല സെക്കൻഡ് റണ്ണറപ്പുമായി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തി. 'ഒരു പുതിയ രാജ്ഞി, ഒരു പുതിയ യുഗം! പ്യൂർട്ടോ റിക്കോയിലേക്ക് കിരീടം എത്തിച്ച നമ്മുടെ പുതിയ മിസ് യൂണിവേഴ്‌സ് ജെന്നിഫർ ബാരെറ്റോയ്ക്ക് അഭിനന്ദനങ്ങൾ,' എന്ന കുറിപ്പോടെയാണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ വിജയിയെ പ്രഖ്യാപിച്ചത്.
വിവാഹിതയായ ജെന്നിഫർ ബാരെറ്റോയ്ക്ക് പെനലോപ് എന്ന ഏഴ് വയസ്സുകാരിയായ മകളുണ്ട്. സൗന്ദര്യമത്സര വേദിക്ക് പുറമെ ഉന്നത വിദ്യാഭ്യാസവും മികച്ച കരിയറുമുള്ള വ്യക്തിത്വമാണ് ജെന്നിഫറിന്റേത്. സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലുംജെന്നിഫറിന് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്.യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ആർമി വിഭാഗത്തിൽ 'പ്രിവൻഷൻ സ്‌പെഷ്യലിസ്റ്റ്' ആയി പ്രവർത്തിക്കുകയാണ് ജെന്നിഫർ. സമൂഹത്തിലെ ദോഷകരമായ പ്രവണതകൾ തടയുന്നതിനും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.
ഔദ്യോഗിക തിരക്കുകൾക്കിടയിലും വായനയും വോളിബോളും ഇഷ്ടപ്പെടുന്ന ജെന്നിഫർ, പ്യൂർട്ടോ റിക്കോയിലുടനീളം സജീവമായ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. പ്രമേഹബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനും രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനൊപ്പം ജെന്നിഫർ പ്രവർത്തിക്കുന്നു. സൗന്ദര്യമത്സരത്തെ കേവലം കരിയറിലെ ഒരു ചവിട്ടുപടിയായല്ല, മറിച്ച് തന്റെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള വേദിയായാണ് ജെന്നിഫർ കാണുന്നത്.
വിവാഹിതരായ സ്ത്രീകൾക്കും അമ്മമാർക്കും മത്സരിക്കാൻ അനുമതി നൽകിക്കൊണ്ട് മിസ് യൂണിവേഴ്‌സ് സംഘാടകർ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ചരിത്രവിജയമായാണ് ജെന്നിഫർ ബാരെറ്റോയുടെ കിരീടനേട്ടം വിലയിരുത്തപ്പെടുന്നത്.
Content Highlights: Jennifer Barreto from Puerto Rico becomes the first mother to win Miss Universe, marking a historic moment in beauty pageant history.
Published: 25 Nov 2026, 12:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented