75-ാമത് മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ചരിത്രം കുറിച്ച പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയുടെ ശരീരഭാരം കുറയ്ക്കൽ യാത്രയാണ് ഇപ്പോൾ ഫിറ്റ്‌നസ് ലോകത്തെ പ്രധാന ചർച്ചാവിഷയം. മിസ് പ്യൂർട്ടോ റിക്കോ യൂണിവേഴ്‌സ് മത്സരത്തിന് മുന്നോടിയായി ഒരു വർഷം കൊണ്ട് 70 പൗണ്ട് (ഏകദേശം 31 കിലോഗ്രാം) ഭാരമാണ് ഈ 27-കാരി കുറച്ചത്. യാതൊരുവിധ കോസ്‌മെറ്റിക് ശസ്ത്രക്രിയകളുമില്ലാതെ, ക്ഷമയോടെയും കൃത്യമായ ആസൂത്രണത്തോടെയുമാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് ജെന്നിഫർ വ്യക്തമാക്കുന്നു.

To advertise here,

Read More: ആരാണ് ജെന്നിഫർ ബാരെറ്റോ? മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്ന ആദ്യ അമ്മ, ചരിത്രം കുറിച്ച് 27-കാരി 

മത്സരത്തിന് ഒരു വർഷം മുൻപ് തന്നെ പബ്ലിക് സ്പീക്കിങ്് ക്ലാസുകൾക്കൊപ്പം ശാരീരിക പരിശീലനവും ആരംഭിച്ചതായി ജെന്നിഫർ വെളിപ്പെടുത്തിയിരുന്നു.മധുരക്കിഴങ്ങ്, മാമി പഴം, ഗ്രൗണ്ട് ടർക്കി എന്നിവയായിരുന്നു ജെന്നിഫറിന്റെ പ്രധാന ഭക്ഷണം.കടുത്ത ഡയറ്റിംഗിലൂടെ സ്വയം ശിക്ഷിക്കുന്നതിന് പകരം ഭക്ഷണം ആസ്വദിച്ചുകൊണ്ടാണ് ജെന്നിഫർ ഭാരം കുറച്ചത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട 'ടോസ്റ്റോൺസ്' ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ചോക്ലേറ്റ് ഒഴിവാക്കുകയാണ് ചെയ്തത്. 'ശരീരഭാരം കുറയ്ക്കുന്നത് ഒരു ശിക്ഷയല്ല, മറിച്ച് സ്വന്തം ശരീരത്തെ സ്‌നേഹിച്ചും ബഹുമാനിച്ചും കൊണ്ടുള്ള അച്ചടക്കമാണ്,' ജെന്നിഫർ പറയുന്നു.

ഇഷ്ടഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കാതെ തന്നെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജെന്നിഫറിന്റെ യാത്രയെന്ന് ഡയറ്റീഷ്യൻസ് പറയുന്നു.ഇഷ്ടഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നത് അമിതമായ ആസക്തിയിലേക്കും ഡയറ്റ് പാതിവഴിയിൽ ഉപേക്ഷിക്കുന്നതിലേക്കും നയിക്കും. കൃത്യമായ അളവിൽ ഇവ ഉൾപ്പെടുത്തുന്നത് മാനസികമായ സംതൃപ്തി നൽകും.മധുരക്കിഴങ്ങിൽ നിന്ന് കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റുകളും നാരുകളും പൊട്ടാസ്യവും ലഭിക്കുമ്പോൾ, ഗ്രൗണ്ട് ടർക്കി മികച്ച പ്രോട്ടീൻ നൽകുന്നു. ഭാരം കുറയ്ക്കുമ്പോൾ പേശികളുടെ ബലം നഷ്ടപ്പെടാതിരിക്കാൻ പ്രോട്ടീൻ അനിവാര്യമാണ്.കാർഡിയോ വ്യായാമങ്ങൾക്കൊപ്പം സ്‌ട്രെങ്ത് ട്രെയിനിങ്ങും ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ആധുനിക ചികിത്സാരീതിയായ പെപ്‌റ്റൈഡുകളെ കുറിച്ച് ജെന്നിഫർ പരാമർശിച്ചിരുന്നെങ്കിലും, ഇവ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ടവയാണെന്നും കൃത്യമായ ഭക്ഷണക്രമത്തിനും വ്യായാമത്തിനും പകരമാകില്ലെന്നും വിദഗ്ധർ ഓർമിപ്പിക്കുന്നു.

Read More:'നീ ഹൃദയങ്ങൾ കീഴടക്കി, നിന്നിൽ അഭിമാനിക്കുന്നു'; കെസിയ ലിസ് മെജോയെ പ്രശംസിച്ച് സുസ്മിത സെൻ 

ഒറ്റരാത്രികൊണ്ട് അമിതഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിന് പകരം, ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ആത്മവിശ്വാസത്തോടെയും മാറ്റങ്ങൾ കൊണ്ടുവരാനാണ് ജെന്നിഫർ ബാരെറ്റോ സ്ത്രീകളോട് പറയുന്നത്.