കിരീടത്തിന് മാത്രം 5 മില്യണ്‍ ഡോളറിലധികം (ഏകദേശം 44 കോടി രൂപ) വിലമതിപ്പുണ്ട്. മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന നാലാമത്തെ മെക്‌സിക്കന്‍ വനിതയാണ് ഫാത്തിമ ബോഷ്.

1. മിസ് യൂണിവേഴ്‌സ് കിരീടം ഫാത്തിമ ബോഷ് ചൂടിയപ്പോള്‍ 2. നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ കണ്ണീരോടെ വേദിയിലെത്തിയ ബോഷ് | Photo - AP, fatimaboschfdz\Instagram
മുമ്പൊരിക്കലും കേട്ടിട്ടില്ലാത്തവിധം വിവാദങ്ങളും നാടകീയതയും നിറഞ്ഞതായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം. വെള്ളിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തിനൊടുവില്‍ മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ് കിരീടം ചൂടി. സൗന്ദര്യ മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകള്‍ക്കിടെ അരങ്ങേറിയ നാടകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ശ്രദ്ധിക്കപ്പെടുകയും സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ പിന്തുണ നേടുകയും ചെയ്ത മത്സരാര്‍ഥി ആയിരുന്നു ബോഷ്.
അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്ന് മത്സര വേദിയില്‍നിന്ന് ബോഷിന് പ്രതിഷേധിച്ച് ഇറങ്ങിപ്പോകേണ്ടിവന്നു. പിന്നീട് ശക്തയായി വേദിയില്‍ തിരിച്ചെത്തിയെങ്കിലും മത്സരത്തിനിടെ അവര്‍ കണ്ണീരണിയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. മത്സരത്തിനൊടുവില്‍ കിരീടം അവരെ തേടിയെത്തി.
വേദിവിട്ട് ഇറങ്ങിപ്പോകാനുള്ള കാരണം ഇതാണ്
ആതിഥേയ രാജ്യമായ തായ്ലന്‍ഡിനെ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പ്രൊമോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മിസ് യൂണിവേഴ്‌സ് തായ്ലന്‍ഡ് നാഷണല്‍ ഡയറക്ടര്‍ നവാത് ഇത്സാരഗ്രിസില്‍ ബോഷിനെ 'വിഡ്ഢി' എന്ന് വിളിച്ചതാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.
വിശദീകരണം നല്‍കാന്‍ ബോഷ് ശ്രമിച്ചെങ്കിലും സാഹചര്യം വഷളായതോടെ വേദിവിട്ട് ഇറങ്ങിപ്പോയി. മത്സരാര്‍ത്ഥികളില്‍ പലരും അവരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മത്സരം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വേദിയില്‍ ഇരിക്കുക എന്ന തരത്തിലാണ് ഇത്സാരഗ്രിസില്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് ക്ഷമാപണം നടത്തി.
അര്‍ബുദം ബാധിച്ച കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്ന 25-കാരി
ഫാഷന്‍ ഡിസൈനറാണ് 25 കാരിയായ ഫാത്തിമ ബോഷ്. യുഎസിലും ഇറ്റലിയിലും ആയിരുന്നു പഠനം. ചെറുപ്പത്തില്‍ ഡിസ്ലെക്‌സിയയും എഡിഎച്ച്ഡിയും സ്ഥിരീകരിച്ചിരുന്നുവെങ്കിലും തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തില്‍ ഇതൊരിക്കലും ഒരു തടസമാകാന്‍ അവര്‍ അനുവദിച്ചിരുന്നില്ല.
ഫാഷന്‍ ഡിസൈനര്‍ മാത്രമല്ല അര്‍ബുദത്തോട് പോരാടുന്ന കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച യുവതിയുമാണ് അവരെന്ന് മെക്‌സിക്കന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുചെയ്യുന്നു.
സമ്മാനത്തുക 2.2 കോടിരൂപ; നേട്ടങ്ങള്‍ വേറെയും
മിസ് യൂണിവേഴ്‌സ് കിരീടം പ്രശസ്തിക്കും ആനുകൂല്യങ്ങള്‍ക്കും അപ്പുറം സാമ്പത്തിക നേട്ടവും ഫാത്തിമ ബോഷിന് നല്‍കും. 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ) സമ്മാനത്തുകയായി അവര്‍ക്ക് ലഭിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. മിസ് യൂണിവേഴ്‌സ് 2024-ന് ലഭിച്ച അതേ തുകയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിന് പുറമെ മിസ് യൂണിവേഴ്‌സിന് 50,000 ഡോളര്‍ (ഏകദേശം 44 ലക്ഷം രൂപ) ശമ്പളവും ലഭിക്കും. ഇത് യാത്രകള്‍ക്കും സ്വന്തം ബ്രാന്‍ഡിന് കീഴില്‍ ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ക്കുമായി ചെലവഴിക്കാം. ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരു വീടും ഫാത്തിമ ബോഷിന് ലഭിക്കും.
മിസ് യൂണിവേഴ്‌സ് 2026 പ്രഖ്യാപനം വരെ ഫാത്തിമ ബോഷ് ഒരു വര്‍ഷത്തേക്ക് കിരീടം നിലനിര്‍ത്തും. കിരീടത്തിന് മാത്രം 5 മില്യണ്‍ ഡോളറിലധികം (ഏകദേശം 44 കോടി രൂപ) വിലമതിപ്പുണ്ട്. മിസ് യൂണിവേഴ്‌സ് കിരീടം നേടുന്ന നാലാമത്തെ മെക്‌സിക്കന്‍ വനിതയാണ് ഫാത്തിമ ബോഷ്. ലുപിറ്റ ജോണ്‍സ് (1991), സിമേന നവരേറ്റ് (2010), ആന്‍ഡ്രിയ മെസ (2020) എന്നിവര്‍ മുമ്പ് ഈ കിരീടം നേടിയിട്ടുണ്ട്.
Content Highlights: Discover the Miss Universe 2025 winner, Mexico`s Fatima Bosch! Learn about her journey, the controversy, and the stunning prizes she`ll receive. Click to find out more
Published: 21 Nov 2025, 06:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented