സ്ത്രം പോലുള്ള തിരഞ്ഞെടുപ്പുകളുടെ പേരിൽ ഇന്നും വിവേചനം നേരിടുന്ന സമൂഹമാണിത്. പെൺകുട്ടിയായാൽ ഇന്ന വസ്ത്രമെന്നും ആൺകുട്ടികൾക്ക് ഇന്ന വസ്ത്രമെന്നും കുട്ടിക്കാലം തൊട്ടേ ചൊല്ലിക്കൊടുക്കുന്ന സമൂഹം. എന്നാൽ അത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കുറിച്ച് ഫാഷൻ രം​ഗത്ത് നിരവധി വിപ്ലവങ്ങളും വരുന്നുണ്ട്. സ്ത്രീകളുടേതെന്ന് പറഞ്ഞുവച്ചിരുന്ന പല വസ്ത്രങ്ങളിലും പുരുഷന്മാർ പ്രത്യക്ഷപ്പെടാൻ തുടങ്ങി. രൺവീർ‌ സിങ്ങിനെപ്പോലുള്ള നടൻമാർ ജെൻഡർ മാനദണ്ഡമാക്കാതെയുള്ള വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ പേരിൽ വാർത്തകളിൽ നിറയാറുമുണ്ട്. ഇപ്പോഴിതാ നടൻ കുനാൽ കപൂർ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്. ലെഹം​ഗയിൽ നിൽക്കുന്ന കുനാലിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 

To advertise here,

ഓയോ റൂംസിന്റെ പരസ്യചിത്രത്തിനു വേണ്ടി കുനാൽ‌ ധരിച്ച ഔട്ട്ഫിറ്റാണ് ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുന്നത്. ടീഷർട്ടും നീലനിറത്തിലുള്ള ലെഹം​ഗയും ധരിച്ചാണ് കുനാൽ നിൽക്കുന്നത്. നിരവധി പേരാണ് കുനാലിന്റെ അപ്പിയറൻസിനെ അഭിനന്ദിച്ച് കമന്റുകളുമായെത്തിയത്. 

കുനാൽ ലെ​​ഹം​ഗയിലും സൂപ്പറായിട്ടുണ്ട് എന്നാണ് ആരാധകരുടെ കമന്റുകൾ. കരൺ ജോഹർ, ട്വിങ്കിൾ ഖന്ന തുടങ്ങി നിരവധി താരങ്ങളും കുനാലിനെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തു. 

ജിമ്മിലേക്ക് എന്തായിരിക്കും താങ്കൾ ധരിക്കുക എന്നോർത്ത് അത്ഭുതപ്പെടുകയാണ് താനെന്ന് ട്വിങ്കിൾ കുറിച്ചു, ഇതിന് സാരി നോട്ട് സോറി എന്നാണ് കുനാൽ മറുപടി നൽകിയത്. 

എന്നെങ്കിലും കഭി ഖുഷി കഭി ഖം ചിത്രത്തിന്റെ അടുത്ത ഭാ​ഗമെടുക്കുകയാണെങ്കിൽ അതിലെ പൂ എന്ന കഥാപാത്രമായി നീയായിരിക്കും എന്ന് രസകരമായി കരൺ ജോഹർ കമന്റിട്ടു. തനിക്ക് ലെഹം​ഗ ഒരിക്കലും മാറ്റണമെന്ന് തോന്നിയില്ല എന്നും വളരെ കംഫർട്ടബിളായിരുന്നു എന്നും കുനാൽ ഇതിന് മറുപടിയായി ഇട്ടു. 

കുനാൽ രൺവീറിന് ഒരു കോംപറ്റീഷൻ ആവുകയാണോ എന്ന കമന്റുകൾ പങ്കുവെച്ചവരുമുണ്ട്. ജെൻഡർ കണക്കിലെടുക്കാതെ ഔട്ട്ഫിറ്റ് ധരിക്കാൻ ഇത്തരത്തിലുള്ള നിരവധി താരങ്ങൾ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നവരും ഏറെ. 

Content Highlights: kunal kapoor dresses up in a lehenga, viral photo, gender equal, gender neutral