ഇത് കേള്ക്കുമ്പോള് വളരെയധികം സങ്കടം തോന്നുന്നു. നിങ്ങള് രണ്ടുപേരെയും ഒന്നിച്ച് കാണാനാണ് ഞങ്ങള്ക്ക് എന്നും ഇഷ്ടം.

ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രിയപ്പെട്ട അവതാരക-മോഡൽ ദമ്പതിമാരാണ് ജീവ ജോസഫും അപർണ തോമസും വർഷങ്ങളായി ഒന്നിച്ച് വേദി പങ്കിടുകയും യൂട്യൂബ് വ്‌ലോഗുകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ഈ ജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്നാൽ, ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ, ആ അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകുന്ന തരത്തിലാണ് അപർണ തോമസിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്.
ചർച്ചയായി ജന്മദിന കുറിപ്പും മറുപടിയും
തന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അപർണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും അതിനൊപ്പം കുറിച്ച വരികളുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുന്നത്.'ഇനിയും മുന്നോട്ട്, കൂടുതൽ ഉയരങ്ങളിലേക്ക്, അതും തികച്ചും ഒറ്റയ്ക്ക്' ('Moving forward, to greater heights, and completely alone')എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അപർണ കുറിച്ചത്. പോസ്റ്റിലെ 'തികച്ചും ഒറ്റയ്ക്ക്' എന്ന പ്രയോഗം എടുത്തുപറഞ്ഞതോടെയാണ് ആരാധകർക്കിടയിൽ സംശയം ഇരട്ടിച്ചത്.
എന്നാൽ ഈ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റും അതിന് അപർണ നൽകിയ മറുപടിയുമാണ് വേർപിരിയൽ വാർത്തകൾക്ക് ഏതാണ്ട് സ്ഥിരീകരണത്തിന്റെ സ്വഭാവം നൽകിയത്. 'നാളെ നിങ്ങളുടെ വിവാഹവാർഷികമല്ലേ?' എന്ന് ചോദിച്ച ആരാധകന് 'അതൊക്കെ പണ്ട്...' എന്നാണ് അപർണ തിരികെ മറുപടി നൽകിയത്. ഈ ചുരുങ്ങിയ വാക്കുകളിലെ മറുപടി സോഷ്യൽ മീഡിയയിൽ വേഗത്തിലാണ് ചർച്ചയായി മാറിയത്.
ഈ ചുരുങ്ങിയ മറുപടിയിലൂടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ദമ്പതിമാർ വേർപിരിയുന്നു എന്ന സൂചനകൾ പുറത്തുവന്നതോടെ വലിയ നിരാശയിലും സങ്കടത്തിലുമാണ് ആരാധകർ. അപർണയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ നിരവധിയാളുകൾ വിഷമം രേഖപ്പെടുത്തിക്കൊണ്ട് കമന്റുകൾ പങ്കുവെക്കുന്നുണ്ട്. ഇതിൽ ഒരു ആരാധകന്റെ സ്‌നേഹം നിറഞ്ഞ കമന്റ് ഇങ്ങനെയായിരുന്നു:'ഇത് കേൾക്കുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു. നിങ്ങൾ രണ്ടുപേരെയും ഒന്നിച്ച് കാണാനാണ് ഞങ്ങൾക്ക് എന്നും ഇഷ്ടം. സംസാരിച്ച് തീർക്കാവുന്ന പ്രശ്‌നങ്ങളേ ഉള്ളൂ എങ്കിൽ ദയവായി രണ്ടുപേരും സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കൂ... വേർപിരിയാൻ നിൽക്കരുത്. ജന്മദിനാശംസകൾ.'എന്നായിരുന്നു അത്.
ജീവയും അപർണ്ണയും ഒന്നിച്ച് പങ്കുവെക്കാറുള്ള ഹോം ടൂറുകൾ, വ്‌ലോഗുകൾ, റീലുകൾ എന്നിവ മുൻപെങ്ങുമില്ലാത്ത വിധം കുറഞ്ഞതും പരസ്പരം അകന്നു കഴിയുന്നു എന്ന വാർത്തകൾക്ക് പ്രചാരണം നൽകിയിരുന്നു. എന്നാൽ നിലവിലെ സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും വഴിയുള്ള സൂചനകൾക്കപ്പുറം, തങ്ങൾ ഔദ്യോഗികമായി നിയമപരമായി വേർപിരിഞ്ഞോ എന്നതിനെക്കുറിച്ച് ജീവയോ അപർണ്ണയോ വ്യക്തമായ പ്രസ്താവന ഇതുവരെ നടത്തിയിട്ടില്ല. വിഷയത്തിൽ ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
2015 ഓഗസ്റ്റിലായിരുന്നു ജീവയുടെയും അപർണ്ണയുടെയും വിവാഹം. വളരെ ചുരുങ്ങിയ കാലം മാത്രമാണ് വിവാഹത്തിന് മുൻപ് പ്രണയിക്കാൻ കഴിഞ്ഞതെന്നും, അതിനാൽ തന്നെ യാത്രകളും സിനിമാകാഴ്ചകളും ഉൾപ്പെടെയുള്ള പ്രണയകാലം ശരിക്കും ആസ്വദിച്ചത് വിവാഹശേഷമായിരുന്നുവെന്നും ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. പിന്നീട് ജീവ മിനിസ്‌ക്രീനിലെ മുൻനിര അവതാരകനായി വളർന്നപ്പോൾ അപർണ്ണ എയർഹോസ്റ്റസ് റോളിൽ നിന്നും മോഡലിംഗിലേക്കും വ്‌ലോഗിംഗിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. യൂട്യൂബ് വ്‌ലോഗുകളിലൂടെയും ട്രാവൽ വീഡിയോകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് ഇരുവരും ഒന്നിച്ചു നേടിയെടുത്തത്.
Content Highlights: Aparna Thomas's birthday post hinted at being 'completely alone', fueling separation rumors., Her reply to a fan regarding their wedding anniversary ('that was in the past') confirmed doubts., Fans are expressing sadness and urging the popular celebrity couple to resolve their issues., Neither Jeeva nor Aparna has made an official legal statement regarding the divorce yet.
Published: 24 Aug 2026, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented