ബോളിവുഡിലെ പ്രമുഖ സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാൻ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളും ചിന്തകളും എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ പെൺമക്കളായ അന്യ, ദിവ എന്നിവരെക്കുറിച്ച് ഫറാ പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്.
വളരെ പിന്തുണയും സ്വാതന്ത്ര്യവും നൽകുന്ന അന്തരീക്ഷത്തിലാണ് വളരുന്നതെങ്കിലും, തങ്ങളുടെ ശരീരസൗന്ദര്യത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചും പെൺമക്കൾക്ക് ചില ഇൻസെക്യൂരിറ്റികൾ ഉണ്ടെന്നാണ് ഫറാ വെളിപ്പെടുത്തിയത്.
യൂട്യൂബ് വ്‌ളോഗർ ആകാംക്ഷ ചൗധരിയുമായുള്ള സംഭാഷണത്തിനിടയിലാണ് ഫറ ഖാൻ ഈ കാര്യം തുറന്നുപറഞ്ഞത്. തങ്ങൾ കാഴ്ചയിൽ അത്ര സുന്ദരികളല്ലെന്ന ഒരു തോന്നൽ മക്കൾക്കിടയിലുണ്ടെന്ന് ഫറാ പറയുന്നു.
സിനിമാ ലോകത്തുനിന്നും ഗ്ലാമർ ഇൻഡസ്ട്രിയിൽ നിന്നും മാറ്റിനിർത്തി സാധാരണ അന്തരീക്ഷത്തിൽ വളർത്താൻ ശ്രമിച്ചിട്ടും, മറ്റു കൗമാരക്കാരെപ്പോലെ തന്നെ തങ്ങളുടെ ലുക്കിനെക്കുറിച്ച് അവർ സ്വയം സംശയിക്കുന്നുണ്ടെന്നും ഫറാ പറഞ്ഞു.
സോഷ്യൽ മീഡിയ സമ്മർദ്ദത്തെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഫറാ തന്റെ പെൺമക്കളുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത്.
സംവിധായകൻ ശിരീഷ് കുന്ദറുമായുള്ള വിവാഹശേഷം 2008-ലാണ് ഫറാ ഖാന് ട്രിപ്ലറ്റ്‌സ് (അന്യ, ദിവ, സിസർ) ജനിക്കുന്നത്. ചെറുപ്പകാലത്ത് കുട്ടികളുടെ ചിത്രങ്ങൾ ഫറാ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും, അവർ വലുതായതോടെ ക്യാമറക്കണ്ണുകളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാറ്റിനിർത്താൻ ഫറാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
Content Highlights: Director Farah Khan shared that her twin daughters have insecurities about their looks., Despite a normal upbringing, teen peer pressure and social media impact celebrity children too., Farah emphasizes that star kids face similar self-doubt and body image struggles as other teenagers.
Published: 15 Aug 2026, 06:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented