പ്ലേ ബോയ് മോഡലായ 55 കാരി ജിന സ്റ്റുവര്‍ട്ട് ലോകത്തിലെ ഏറ്റവും ഹോട്ടായ മുത്തശിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 55 വയസുകാരിയാണെങ്കിലും കണ്ടാല്‍ പ്രായം തോന്നില്ലെന്നതാണ് ജിനയുടെ സൗന്ദര്യരഹസ്യം.

To advertise here,

ഓസ്‌ട്രേലിയന്‍ മോഡലായ ജിനയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആരാധകരാണുള്ളത്.ഇപ്പോളിതാ പുതിയ ആവശ്യമുന്നയിച്ചതിന്റെ പേരിലാണ് ജിന വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. തനിക്ക് പ്രണയിക്കാന്‍ വിശ്വസ്തനായ ഒരു പുരുഷനെ വേണമെന്നാണ് ഹോട്ട് മുത്തശിയുടെ ആവശ്യം.

താന്‍ ഡേറ്റിങ്ങ് നടത്തിയവരില്‍ കൂടുതല്‍ പേരും തന്നെക്കാള്‍ പ്രായംകുറഞ്ഞവരായിരുന്നുവെന്നും ജിന വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ആഗ്രഹിക്കുന്നത് ആത്മാര്‍ത്ഥമായ സ്‌നേഹമാണ്.

ജിനയ്ക്ക് ഒരു മകളാണുള്ളത്. അവളുടെ സുരക്ഷതത്വം കൂടി കണക്കിലെടുത്ത് മാത്രമേ പുതിയൊരു ബന്ധത്തിലേയ്ക്ക് പോകുകയുള്ളൂ. ഏറെക്കാലമായി ജിന ഒറ്റയ്ക്കാണ് താമസിക്കുന്നത്.

ഇനിയൊരാളെ തിരഞ്ഞെടുത്താലും പ്രായത്തില്‍ കുറവുള്ളവരെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും അവര്‍ വ്യക്തമാക്കി. കാമുകനെ തേടിക്കൊണ്ട് ജിന പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.

അനുകൂലമായ പ്രതികരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുവെന്നും അധികം താമസിയാതെ തന്റെ പ്രണയം കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും ജിന പറഞ്ഞു.