ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് ഷോർട്ട്‌സിലും ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് സ്യൂട്ടും സൺഗ്ലാസും സ്വർണമാലയും ധരിച്ച ഒരു ഷേരു ഭായി എന്ന സിംഹമാണ്. ആഡംബര കാറിൽ വന്നിറങ്ങുന്നു, കോടികൾ വിലമതിക്കുന്ന വസ്തുക്കൾ ലേലം വിളിക്കുന്നു, എതിരാളികളെ ഞെട്ടിച്ച് മാസ് എൻട്രി നടത്തുന്നു. ഈ എഐ കഥാപാത്രം ഇതിനോടകം സോഷ്യൽ മീഡിയയിലെ താരമായിക്കഴിഞ്ഞു.എന്നാൽ ഷേരു ഭായിയെ കാണാൻ വേണ്ടി മാത്രം റീൽസ് കണ്ടുനിൽക്കേണ്ടതില്ല. സ്വന്തം ഫോട്ടോയ്‌ക്കൊപ്പം ഷേരു ഭായിയെ ഉൾപ്പെടുത്തി ചിത്രങ്ങൾ നിർമിക്കാനും ഇതേ കഥാപാത്രത്തെ നായകനാക്കി വീഡിയോകൾ സൃഷ്ടിക്കാനും കഴിയും. അതിന് പ്രൊഫഷണൽ എഡിറ്റിങ് പരിജ്ഞാനമോ ആവശ്യമില്ല. നിർമിതബുദ്ധിയുടെ സഹായത്തോടെ സ്മാർട്ട്‌ഫോണിൽ തന്നെ ഇതെല്ലാം പരീക്ഷിക്കാം.തങ്ങളുടെ മാർക്കറ്റിങ് വീഡിയോയ്ക്കും നിരവധിയാളുകൾ ഷേരുഭായിയെ കഥാനായകനാക്കി റീലുകൾ ചെയ്യുന്നത് തുടരുകയാണ്. നിങ്ങൾക്കും എളുപ്പത്തിൽ ഷേരു ഭായിയുടെ ചിത്രങ്ങളും വീഡിയോയും നിർമ്മിക്കാം. ഈ പ്രോംപ്റ്റുകൾ ഉപയോഗിക്കാം.

To advertise here,

ഷേരു ഭായിക്കൊപ്പമുള്ള ഒരു ചിത്രം നിർമിക്കാം

ഷേരു ഭായിയുടെ ചിത്രങ്ങൾ നിർമിക്കാൻ ഗൂഗിൾ ജെമിനി, ചാറ്റ്ജിപിടി തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കാം. ഇതിനായി സ്വന്തം മുഖം വ്യക്തമായി കാണുന്ന ഒരു ഫോട്ടോ അപ്ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ചിത്രത്തിൽ എന്തൊക്കെയാണ് വേണ്ടതെന്ന് വിശദീകരിക്കുന്ന പ്രോംപ്റ്റ് നൽകണം. ഉദാഹരണത്തിന്, ഷേരു ഭായ് തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രം വേണമെങ്കിൽ അതും പിന്നിൽ ആഡംബര കാറും പഞ്ചനക്ഷത്ര ഹോട്ടലും വേണമെങ്കിൽ അതും പ്രോംപ്റ്റിൽ വ്യക്തമാക്കണം. പ്രോംപ്റ്റ് നൽകിയശേഷം എഐ ചിത്രം നിർമിക്കും. ചിത്രത്തിൽ മുഖത്തിനോ വസ്ത്രത്തിനോ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ വ്യക്തമായ നിർദേശങ്ങൾ നൽകി വീണ്ടും ശ്രമിക്കാം. ഉദാഹരണത്തിന്, മുഖം മാറ്റരുത്, സിംഹത്തിന്റെ വേഷം വെള്ള സ്യൂട്ടായിരിക്കണം, സ്വർണമാലയും കറുത്ത കണ്ണടയും നിർബന്ധമായും വേണം തുടങ്ങിയ നിർദേശങ്ങളും കൂട്ടിച്ചേർക്കാം.

also read : ഷേരു ഭായ് ഫാൻസ് ഇവിടെ കമോൺ, അർബൻ ഖർബൻ, മില്യൺ ട്രില്യൺ ഡോളർ; സോഷ്യൽ മീഡിയയിലെ കോടീശ്വരൻ 

ചിത്രം നിർമിക്കാനുള്ള എഐ പ്രോംപ്റ്റ്

Create an ultra-realistic 3D cinematic photograph of a luxurious anthropomorphic white lion standing beside me, with one arm casually resting on my shoulder.

The lion should have a powerful, confident gangster-boss perosnality, wearing an elegant white three-piece suit, black aviator sunglasses, a thick gold chain and an expensive gold wristwatch.

Preserve my original face, facial features, skin tone and hairstyle exactly as in the uploaded reference photo. Do not alter my identity.

Place us in front of a luxurious black Rolls-Royce with bodyguards in black suits standing in the background. Add a grand five-star hotel entrance, cinematic lighting, ultra-detailed textures, realistic shadows and a premium luxury atmosphere.8K photorealistic quality, vertical 9:16 composition.

ചിത്രത്തിൽ നിന്ന് വീഡിയോയിലേക്ക്; ഇനി ഷേരു ഭായിയുടെ മാസ് എൻട്രി!

ഒരു ചിത്രം നിർമിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഈ എഐ പരീക്ഷണം. ഷേരു ഭായിയെ നായകനാക്കി ചെറിയ സിനിമാരംഗങ്ങൾ പോലുള്ള വീഡിയോകളും സൃഷ്ടിക്കാം. ഇതിനായി എഐ വീഡിയോ ജനറേറ്ററുകൾ ഉപയോഗിക്കാം. ഗൂഗിൾ ഫ്‌ലോ, ജെമിനി വീഡിയോ ടൂളുകൾ തുടങ്ങിയവ ഉപയോഗിച്ച് രംഗങ്ങൾ നിർമിക്കാം.വീഡിയോയിൽ കഥാപാത്രം എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് നടക്കേണ്ടത്, എന്താണ് സംസാരിക്കേണ്ടത്, ക്യാമറ എങ്ങനെയാണ് ചലിക്കേണ്ടത് എന്നിവയെല്ലാം പ്രോംപ്റ്റിൽ വിശദീകരിക്കണം. താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റിൽ ഷേരു ഭായിയുടെ രൂപം മാത്രമല്ല, കാറിൽ വന്നിറങ്ങുന്നതും അംഗരക്ഷകർ പിന്നാലെ നടക്കുന്നതും കണ്ണട ശരിയാക്കുന്നതും ഡയലോഗ് പറയുന്നതുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഒരു ചെറിയ സിനിമാരംഗം പോലെ വീഡിയോ സൃഷ്ടിക്കാനാകും.

മാസ് എൻട്രി വീഡിയോയ്ക്കുള്ള പ്രോംപ്റ്റ്

Create a highly realistic cinematic 3D video of a powerful anthropomorphic white lion gangster boss named Sheru Bhai.

He has a muscular human body and a realistic white lion head with a thick mane. He wears a luxurious white three-piece suit, black aviator sunglasses, a heavy gold chain and an expensive gold watch.

Scene: A black luxury Rolls-Royce slowly arrives in front of a grand palace. The car door opens and Sheru Bhai steps out confidently. Two muscular bodyguards wearing black suits follow him.

The camera captures his slow-motion walk from a low angle. He adjusts his sunglasses, smiles confidently and says in a deep, powerful Hindi voice: 'Sheru Bhai aa gaya hai!'

Ultra-realistic character animation, natural body movements, cinematic camera angles, dramatic lighting, luxury gangster atmosphere, detailed facial expressions, vertical 9:16 format, 10-second video.

ഷേരു ഭായിയുടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ആഡംബര ലേലങ്ങൾ. വജ്രങ്ങൾ പതിപ്പിച്ച കാറുകൾക്കും സ്വർണ ഹെലികോപ്റ്ററുകൾക്കുമൊക്കെ കോടികൾ വിളിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമാനമായ ഒരു വീഡിയോ നിങ്ങളും നിർമിക്കാം.

ലേല വീഡിയോയ്ക്കുള്ള എഐ പ്രോംപ്റ്റ്

Create a cinematic 3D animated luxury auction scene featuring Sheru Bhai, a powerful white anthropomorphic lion gangster wearing a white luxury suit, black sunglasses, gold chain and gold watch.

He is sitting in a VIP auction hall surrounded by wealthy animal characters wearing expensive suits.

A diamond-studded luxury supercar is presented for auction. Sheru Bhai slowly raises his hand and confidently shouts in Hindi: 'Meri boli... ek arab!'

The rival cheetah looks shocked and falls backward in disbelief. Sheru Bhai smiles proudly.

Dramatic zoom-in, cinematic lighting, realistic 3D animation, expressive characters, humorous gangster style, vertical 9:16 format, 10-second video.

ഇവിടെ ലേലശാലയും എതിരാളികളായ മൃഗങ്ങളും സിംഹത്തിന്റെ ഡയലോഗും പ്രതികരണവുമെല്ലാം പ്രോംപ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഒരു ചെറിയ കഥയുടെ സ്വഭാവത്തിലുള്ള വീഡിയോ ലഭിക്കും.

വീഡിയോ കൂടുതൽ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐ ഉപയോഗിച്ച് വീഡിയോ നിർമിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫലം കൂടുതൽ മികച്ചതാക്കാം.ഓരോ രംഗത്തും ഷേരു ഭായിയുടെ മുഖവും സ്യൂട്ടും സ്വർണമാലയും സൺഗ്ലാസും ഒരുപോലെ നിലനിർത്തണം. ഇതിനായി ആദ്യമായി നിർമിച്ച ചിത്രം അടുത്ത രംഗങ്ങൾ സൃഷ്ടിക്കുമ്പോൾ റഫറൻസ് ചിത്രമായി നൽകാം. കഥാപാത്രം എവിടെയാണ് നിൽക്കുന്നത്, എന്താണ് ചെയ്യുന്നത്, ആരോടാണ് സംസാരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ പ്രോംപ്റ്റിൽ കൃത്യമായി നൽകണം. ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ സംഭാഷണങ്ങൾ നൽകാം. എന്നാൽ എഐ ടൂളുകൾക്ക് ചിലപ്പോൾ ഉച്ചാരണത്തിലും ലിപ് സിങ്കിലും പിഴവുകൾ സംഭവിക്കാം. ആവശ്യമെങ്കിൽ ശബ്ദം പ്രത്യേകം ചേർത്ത് എഡിറ്റ് ചെയ്യാം.ഇൻസ്റ്റഗ്രാം റീൽസിനും യൂട്യൂബ് ഷോർട്ട്‌സിനും അനുയോജ്യമായ 9:16 ഫോർമാറ്റ് തിരഞ്ഞെടുക്കാം. 8-10സെക്കൻഡ് ദൈർഘ്യമുള്ള ചെറിയ രംഗങ്ങൾ പ്രത്യേകം നിർമിച്ച് CapCut, VN Editor, InShot തുടങ്ങിയ ആപ്പുകളിൽ കൂട്ടിച്ചേർക്കാം. അനുയോജ്യമായ പശ്ചാത്തല സംഗീതവും ശബ്ദപ്രഭാവങ്ങളും ചേർത്താൽ വീഡിയോ കൂടുതൽ ആകർഷകമാകും.ഓർക്കുക, പ്രോംപ്റ്റ് എത്രത്തോളം വ്യക്തവും വിശദവുമാണോ അത്രത്തോളം ഉദ്ദേശിച്ച ഫലം ലഭിക്കാനുള്ള സാധ്യതയും കൂടും. ഒരേ കഥാപാത്രത്തിന്റെ രൂപം നിലനിർത്താൻ റഫറൻസ് ചിത്രങ്ങൾ ഉപയോഗിക്കുന്നതും പ്രധാനമാണ്.