
ഔട്ട്ഫിറ്റിലും ആക്സസറീസിലും മാത്രമല്ല ഹെയര്‍കട്ടിലും പരീക്ഷണങ്ങളുടെ പറുദീസയാണ്. നിങ്ങളെത്ര ട്രെന്ഡിയാണെന്നതില് ഹെയര്‍കട്ടിനും പങ്കുണ്ട്. ഇതിപ്പോള്‍ ചുരുണ്ടമുടിക്കാരും നീളന്മുടിക്കാരുമെല്ലാം ഹെയര്‍കട്ടില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ മടിക്കാറില്ല. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹെയര്‍ സ്റ്റൈലിങ്ങ് എന്ന രീതിയൊക്കെ മാറിക്കഴിഞ്ഞു. ഹെയര്കട്ടുള്പ്പെടെയെല്ലാം ഇപ്പോള്‍ യൂണിസെക്സാണ്. മുടി നീട്ടി പിന്നികെട്ടിയിട്ട പെണ്കുട്ടികളൊക്കെ വിരളമായിത്തുടങ്ങി. ഷോര്‍ട്ട് ഹെയര്‍ എന്നുള്ളത് ആണ്‍കുട്ടികളുടേതോ ലോങ് ഹെയര്‍ എന്നുള്ളത് പെണ്‍കുട്ടികളുടേതോ ആയ കുത്തകയല്ലാതായിരിക്കുന്നു. വിന്‍ഡേജ് ഹെയര്കട്ടുകളെ പുത്തന്‍ സ്റ്റൈലുമായ സമന്വയിപ്പിച്ചുകൊണ്ടും നിരവധി ഹെയര്‍സ്റ്റൈലുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ലിസ്റ്റിലുണ്ട്. കോളേജിലേയ്ക്കും ഓഫീസിലേയ്ക്കും നിങ്ങള്‍ക്ക് ഈ ഹെയര്‍കട്ടുകള്‍ പരീക്ഷിക്കാം.
നമ്പര്‍ വണ്ണാണ് ബസ് കട്ട്
മുടി പറ്റെ മുറിക്കുന്നതിന്റെ ഭംഗി കാണണമെങ്കില്‍ നിങ്ങള്‍ ബസ് കട്ട് പരീക്ഷിച്ചുനോക്കണം. നിങ്ങളുടെ മുഖത്തിന്റെ ആംഗിളിനെ എടുത്തുകാണിക്കുന്നതാണ് ഈ കട്ടിന്റ പ്രത്യേകത. പുരുഷന്മാരുടെ ഹെയര്‍കട്ടില്‍ സമീപകാലത്തായി ഈ കട്ടിന് വലിയ പ്രചാരം ലഭിച്ചിരുന്നു. ഈ ഹെയര്‍സ്റ്റൈല്‍ 1960 മുതല്‍ പ്രചാരത്തിലുണ്ട്. ബ്രാഡ് പിറ്റ് , ജെയ്ക്ക് ഗില്ലെന്‍ഹാള്‍ തുടങ്ങിയ ഹോളിവുഡ് താരങ്ങള്‍ ഓണ്‍-സ്ക്രീനിലും ഓഫ്-സ്ക്രീനിലും ഈ രീതിയിലുള്ള കട്ടിനെ വലിയ പ്രചാരം നല്‍കിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ എഫ് വണ്ണിന്റെ പ്രീമിയറിലും ബ്രാഡ് പിറ്റ് എത്തിയത് തന്റെ പഴയ ബസ് കട്ട് ഹെയര്‍സ്റ്റൈലുമായാണ്.
ബ്ലോണ്ട് ബസ് കട്ടും പരീക്ഷിക്കാം. മുടി പറ്റെ വെട്ടി കളര്‍ ചെയ്യുന്ന രീതിയാണിത്. പ്ലാറ്റിനം ബ്ലോണ്ട് ചെയ്ത് കൂടുതല്‍ സ്റ്റൈലിഷാകാം.എളുപ്പത്തില്‍ റെഡിയാകാമെന്നാണ് ഇതിന്റെ ഗുണം. മുടി മുഴുവന്‍ ഷേവ് ചെയ്യേണ്ട ആവശ്യമില്ല. അത്രയും ചെറുതാക്കിനിര്ത്തിയാണ് ഈ സ്റ്റൈലില്‍ മുടി മുറിക്കുന്നത്. സൈനികരാണ് പണ്ട് ഈ ഹെയര്‍കട്ട് വ്യാപകമായി ചെയ്തിരുന്നത്. എന്നാല്‍ അന്ന് ജെന്‍സീയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഹെയര്‍കട്ടാണിത്. പരിപാലിക്കാന്‍ ഏറ്റവും എളുപ്പമേറിയ ഹെയര്‍കട്ട് കൂടിയാണിത്. ട്രിപ്പിള്‍ സീറോ, ഇന്‍ഡക്ഷന്‍ ബസ് കട്ട്, മിഡ് ഫേഡ്, ഹൈ ആന്‍ഡ് ടൈറ്റ് ,ലോ സ്കിന്‍ ഫേഡ് എന്നിങ്ങനെ നിരവധി സ്റ്റൈലുകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാം.
Also Read: 21 കോടി രൂപയുടെ 'ചീങ്കണ്ണിത്തോൽ' വാച്ച്; മെറ്റ് ഗാലയിൽ ഷാരൂഖ് ഖാൻ ധരിച്ച ആഡംബര വാച്ചിന്റെ വിശേഷങ്ങൾ
ബോബ് വിത്ത് ബാംഗ്സ്
ബോബ് വിത്ത് ബാംഗ്സ് ചെയ്യുന്നതും നിങ്ങളെ കൂടുതല്‍ സ്റ്റൈലിഷാക്കിമാറ്റും.ഷോര്‍ട്ട് ബോബ് ചെയ്ത മുടിയില്‍ സൈഡ് ബാങ്സ് കൊടുക്കുന്ന ഹെയര്‍ കട്ടിങ് രീതിയാണിത്. കര്‍ലി ഹെയറുള്ളവര്ക്ക് ക്ലാസിക് കള്ലി ബോബും ഈ ട്രെന്‍ഡിനൊപ്പം ഫോളോ ചെയ്യാവുന്നതാണ്. ബ്ലോണ്ട് ബോബ് വിത്ത് ഡാര്‍ക് എന്ഡ്സിനായി ബ്ലോണ്ട് ബോബ് ചെയ്ത മുടിയുടെ അറ്റത്ത് ബ്ലാക് ഹൈലൈറ്റ് ചെയ്തുകൊടുക്കാം. റൂട്ടില്‍ ബ്ലാക്ക് നിലനിര്‍ത്തി ബാക്കി കളര്‍ ചെയ്യുന്നതും ബ്ലീച്ച് ചെയ്യുന്നതും പരീക്ഷിക്കാം.എഴുപത് അടക്കിവാണിരുന്ന ട്രെന്‍ഡായിരുന്ന ബോബ് കട്ടിനും ഇപ്പോള്‍ ആരാധകരുണ്ട്.
ആംഗിള്‍ ബോബാണ് അതിലൊന്ന്. മുടി നീളം കുറച്ച് ബോബ് ചെയ്ത ശേഷം മുന്‍ഭാഗത്ത് കുറച്ച് മുടി ഒരു സൈഡിലേക്ക് വലിച്ചുവെയ്ക്കുന്നതാണ് ആംഗിള്‍ ബോബ്. ചെവിയുടെ പിന്നിലേക്ക് മുടി ചീകിയിടുകയാണെങ്കില് മുഖം കൂടുതല്‍ വ്യക്തമായി കാണുന്ന സ്റ്റൈലാണിത്. ലെയേര്‍ഡ് ബോബും ഇതിലുള്‍പ്പെടുന്ന ഹെയര്‍കട്ട് രീതിയാണ്.
ഫ്രഞ്ച് ക്രോപ്പ് ചെയ്താലോ
തലയുടെ മുന്‍ഭാഗത്തെ മുടിയുടെ നീളം നിലനിര്‍ത്തി ഫ്രിഞ്ചസോടെയും സൈഡിലെ മുടിയുടെ നീളം പറ്റെ കുറയ്ക്കുന്നകുമായ രീതിയാണിത്. ലെയര്‍ ഫ്രിഞ്ചസ് തിരഞ്ഞെടുക്കുന്നവരും ഇതിലുണ്ട്. എല്ലാത്തരം മുഖാകൃതികള്ക്കും ഈ ഹെയര്‍ കട്ട് ചേരുമെന്നുള്ളതും ഇതിനെ ജനപ്രിയമാക്കുന്നുണ്ട്.
Don't Miss: ബോളിവുഡിലെ സ്റ്റൈലിഷായ അമ്മയും മകളും, വൈറലായി വീഡിയോ
പിക്സി വിത് ഡീപ് സൈഡ് പാര്‍ട്ട്
സൈഡ് പാര്‍ട്ടില്‍ മുടി പറ്റെ മുറിച്ചുകൊണ്ട് ഒരു സൈഡിലേക്ക് മുടി മുറിച്ചിടുന്ന രീതിയാണ്. മുടിയുടെ കട്ടി കൂടുതല്‍ തോന്നിക്കാന്‍ പലയളവില്‍ മുടി മുറിച്ചിടാം. അരികുകള്‍ മാത്രം ഹൈലൈറ്റ് ചെയ്തു മുടി സുന്ദരമാക്കാം.
കര്ട്ടന് കട്ട് ആവാം
ജെന്‍സീകള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയതാണ് കര്ട്ടന് കട്ട് ഹെയര്‍സ്റ്റൈല്‍. 90-കളില്‍ വളരെ പ്രചാരം നേടിയ ഹെയര്‍സ്റ്റൈലാണ് വീണ്ടും തിരിച്ചുവന്നിരിക്കുന്നത്. മുഖത്തേയ്ക്ക് ചിതറിക്കിടക്കുന്ന നീളന്മുടികള് നിങ്ങളെ കൂടുതല്‍ സ്റ്റൈലാക്കിമാറ്റുന്നു. മുടിയുടെ ടോപ്പ് ലെങ്തുള്ളതായിരിക്കും. യൂണിസെക്സാണ് ഈ ഹെയര്‍സ്റ്റൈല്‍.
ബൗള്‍ കട്ട്
ബൗള്‍ കട്ട് എന്നത് തലമുടി ഒരു വൃത്താകൃതിയുള്ള ബൗള്‍ പോലെ തോന്നിപ്പിക്കുന്ന സ്റ്റൈലാണ്, ഇത് നീളന്‍ മുടിയ്ക്കാണ് കൂടുതല്‍ നന്നായി യോജിക്കുന്നത്. ഇറ്റാവോണ്‍ ക്ലാസ് ഹെയര്‍കട്ട് എന്നും അറിയപ്പെടുന്ന ബൗള്‍ കട്ട് അറിയപ്പെടുന്നു. പഴയ മഷ്റൂം കട്ടിനോടും ഇതിന് സാമ്യമുണ്ട്. ഇതില്‍ തന്നെ ക്ലാസിക് ബൗള്‍ കട്ട്, ബൗള്‍ കട്ട് ഫേഡ്, ബൗള്‍ കട്ട് പിക്സി, അസിമെട്രിക് ബൗള്‍ കട്ട്, അണ്ടര്‍കട്ട് ബൗള്‍ കട്ട് എന്നിങ്ങനെ നിരവധി സ്റ്റൈലുകള്‍ പരീക്ഷിക്കാവുന്നതാണ്.
Content Highlights: Here are some stylish haircut models including french crop, bus cut, bowl cut, curtain cut, etc.
Published: 28 Jun 2025, 09:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented