23-ാം പിറന്നാള്‍ ആഘോഷമാക്കി നടി സാനിയ അയ്യപ്പന്‍. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സാനിയയുടെ പിറന്നാള്‍ ആഘോഷം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

To advertise here,

സാനിയയുടെ ഔട്ട്ഫിറ്റായിരുന്നു പിറന്നാള്‍ ആഘോഷത്തിന്റെ പ്രത്യേകത. ഗോള്‍ഡന്‍ നിറത്തിലുള്ള ബ്രെസ്റ്റ്‌പ്ലേറ്റും കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട് സ്‌കര്‍ട്ടുമായിരുന്നു താരം ധരിച്ചത്. അവതാരകനും നടനുമായ ജീവ, ഭാര്യയും നടിയുമായ അപര്‍ണ തോമസ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലെയ് എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. സാനിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ സാനിയ ബാല്യകാല സഖി എന്ന ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറി. പ്രേതം 2, ദ പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അടുത്തിടെ സാനിയ അഭിനയിച്ച എമ്പുരാന്‍ തിയേറ്ററിലെത്തിയിരുന്നു.