എല്ലാ വര്‍ഷവും കളര്‍ ഓഫ് ദി ഇയറായി ഒരു നിറത്തെ വര്‍ണ ഗവേഷണ സ്ഥാപനമായ പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കുമെങ്കിലും സീസണുകള്‍ മാറുന്നതനുസരിച്ച് ചില നിറങ്ങള്‍ ട്രെന്‍ഡ് സെറ്ററായി ഉയര്‍ന്നുവരാറുണ്ട്. ഫാഷന്‍ ലോകം ആ നിറങ്ങളെ ആഘോഷിക്കുന്നതും പതിവാണ്. റണ്‍വേകളിലും ഡിസൈനര്‍ കളക്ഷനിലുമെല്ലാം അത്തരം നിറങ്ങള്‍ നിറയും. സാമൂഹിക മാധ്യമങ്ങളും ഏറ്റെടുക്കും.

To advertise here,

കാരമല്‍ പോലെ മോക്ക മൂസ്

മോക്ക മൂസ് എന്ന നിറത്തെയാണ് 2025-ന്റെ നിറമായി തിരഞ്ഞെടുത്തത്. കൊക്കോയെയോ കാപ്പിയെയോ ചോക്ലേറ്റിനെയോ ഓര്‍മ്മിപ്പിക്കുന്ന ഒരു നിറം. ഓറഞ്ചിനും പിങ്കിനും ഇടയിലുള്ള ലൈറ്റ് ഷേഡായ പീച്ച് ഫസായിരുന്നു 2024-ന്റെ നിറം. മോക്ക മൂസിനൊപ്പം ട്രെന്‍ഡ് ലിസ്റ്റില്‍ ഇടം നേടിയ ഈ സീസണല്‍ നിറങ്ങളെ അറിഞ്ഞിരിക്കാം.

വിസ്പി പിങ്ക് തരും കൂള്‍ ലുക്ക്

ബാര്‍ബി പിങ്ക് നിറത്തില്‍നിന്ന് ഫാഷന്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധ കേന്ദ്രീക രിച്ചിരിക്കുന്ന നിറമാണിത്. ലാളിത്യം തോന്നുന്ന ഈ നിറം നിങ്ങള്‍ക്ക് ഒരു കൂള്‍ ലുക്ക് പ്രദാനം ചെയ്യും. അള്‍ട്രാ - ഗേളി ലുക്കില്ലാത്ത പിങ്ക് ഷേഡാണിത്. വൈറ്റ് കോട്ടണ്‍ സ്‌കര്‍ട്ടിനൊപ്പമോ മോച്ച മൂസിനൊപ്പമോ പെയര്‍ ചെയ്യാം. ഓര്‍ഗന്‍സ , ഷീഫോണ്‍, സാറ്റിന്‍ ഫാബ്രിക്കുകളില്‍ ഈ നിറം പരീക്ഷിക്കൂ നോക്കൂ.

ക്രിസ്പ് ബ്ലൂവില്‍ ബോസ് ലേഡിയാകാം

റണ്‍വേയില്‍ താരമായ ക്രിസ്പ് വൈറ്റ് കോട്ടണ്‍ പോലെ തന്നെ പ്രാധാന്യമേ റിയ നിറമാണിത്. ക്രിസ്പ് ബ്ലൂ ഷര്‍ട്ടിനൊപ്പം ഹൈവേസ്റ്റ് വൈഡ് ലെഗ് പാന്റ്‌സ് പെയര്‍ ചെയ്യാം. നിങ്ങളുടെ ബോസ് ലേഡി ലുക്കിനെ പൂര്‍ണത വരുത്തുന്ന കളറാണിത്. ഓഫീസ് വെയറായി അണിയാവുന്ന മികച്ച തിരഞ്ഞെടുപ്പും കൂടിയാണിത്.

മൂഡി പ്ലം തരും ക്ലാസിക് ലുക്ക്

സ്‌കര്‍ട്ടിലും ഷര്‍ട്ടിലും ഈ നിറം നല്‍കുന്ന ക്ലാസിക് ലുക്ക് ഒന്നു വേറെ തന്നെയാണ്. ഒറ്റ ടോണില്‍ തിളങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുമ്പോഴും ഈ നിറം തിരഞ്ഞെടുക്കാം.

placeholder
.
മൂഡി പ്ലം, ബട്ടര്‍ യെല്ലോ നിറങ്ങള്‍ | Photo: AI Generated

ബട്ടര്‍ യെല്ലോയില്‍ മിനിമലാകാം

നിറങ്ങളുടെ ധാരാളിത്തം ഒഴിവാക്കി മിനിമലിസം പരീക്ഷിക്കുന്ന വരുടെ പ്രിയപ്പെട്ട നിറമാണിത്. ബ്ലാക്കിനൊപ്പം പെയര്‍ ചെയ്യുമ്പോള്‍ എലഗന്‍സ് കൂടുന്ന നിറം ' .സ്‌ട്രെച്ച് നിറ്റ് മിഡി ഡ്രസ്, ജോര്‍ജറ്റ് പെപ്ലം പാന്റ്‌സ്, റഫള്‍ഡ് പിന്‍ ടക് ടോപ്, ഷോര്‍ട്ട് സ്റ്റീവ് സ്വറ്റര്‍ പോളോ തുടങ്ങിയവയില്‍ ഈ നിറം നി ങ്ങളെ കൂടുതല്‍ സ്‌റ്റൈലിഷാക്കും.

ടാംഞ്ചറീന്‍ ഭംഗിയില്‍

സിട്രസ് നിറങ്ങളുടെ പരീക്ഷണങ്ങള്‍ റണ്‍വേയില്‍  പുതുമയല്ല. ഈ സീസണില്‍ അത് ടാംഞ്ചറീന്‍ ആണ്. മഞ്ഞയും ഓറഞ്ചും കലര്‍ന്നതാണ് ഈ നിറം. ബൊഹീമിയന്‍ ലുക്കാനായി ടാംഞ്ചറീന്‍ ടോപ്പും കാക്കി കളര്‍ സ്‌കര്‍ട്ടും ട്രൈ ചെയ്തു നോക്കാം.  നിങ്ങളുടെ ഡ്രേപ് ഡ് സ്‌കര്‍ട്ടിനൊപ്പം ടാംഞ്ചറീന്‍  സ്ലിം ഫിറ്റ് ടോപ്പ് ഇട്ടു നോക്കൂ. ഇനി വേണമെങ്കില്‍ ബാഗിലും ഹില്‍സിലും നെയില്‍പോളിഷില്‍ വരെ ഈ നിറം തിരഞ്ഞെടുക്കാം.

placeholder
.
ടാംഞ്ചറീന്‍ | Photo: AI Generated