റോസാപ്പൂവിൻ തുമ്പിലിരിപ്പൂ

To advertise here,

പച്ചപ്പുൽച്ചാടി.

മഞ്ഞപ്പൂവിൽ തേൻ നുകരുന്നു

മിനുത്ത കരിവണ്ട്

പാറിപ്പാറി പാറിപ്പോണു

പലപല പൂമ്പാറ്റ.

ചോപ്പും നീലയുമക്കൂട്ടത്തിൽ

കാണാനഴകുണ്ടേ

ആകാശത്തിൽ ദൂരെ മറഞ്ഞേ

വെളുത്ത പറവകളും

തത്തിതത്തി പാറുന്നുണ്ടേ

പച്ചത്തത്തകളും.

എനിക്കുമുണ്ടേ പലനിറമുള്ളൊരു

പുത്തൻ തൂവാല.

നിറങ്ങളങ്ങനെ ഒത്തിരി നിറയും

ബഹുവർണം ലോകം!