തെന്നിന്ത്യയുടെ പ്രിയതാരമാണ് നിത്യ മേനോന്‍. ജയം രവിയോടൊപ്പം കേന്ദ്രകഥാപാത്രമായെത്തിയ കാതലിക്ക നേരമില്ലൈയാണ് നിത്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ നിത്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്.
ഒരു രവിവര്‍മചിത്രത്തിലെന്ന പോലെ മനോഹരിയാണ് നിത്യ ചിത്രത്തില്‍.മസ്റ്റേഡ് യെല്ലോ നിറത്തിലുള്ള ട്രഡീഷണല്‍ ബംഗാളി സാരിയാണ് നിത്യയുടെ വേഷം. ചുവപ്പും പച്ചയും നിറത്തില്‍ സാരിയുടെ ബോഡറില്‍ നല്‍കിയ ഫ്‌ളോറല്‍ മോട്ടിഫുകള്‍ കോട്ടണ്‍ ഫാബ്രിക്കിലുള്ള സാരിയുടെ ഭംഗി കൂട്ടുന്നു.
ബംഗാളി ശൈലിയിലാണ് സാരിയണിഞ്ഞിരിക്കുന്നതും. സാരിക്ക് ചേരുന്ന ഗോള്‍ഡന്‍ ചോക്കര്‍ നെക്ലെസും കമ്മലുകളും നല്‍കിയിട്ടുണ്ട്. ചുവന്ന പൊട്ടും കൈകളിലെ അല്‍ത്തയും മാറ്റ് കൂട്ടുന്നു.
Content Highlights: nithya menen photoshoot in traditional attire
Published: 03 Feb 2025, 10:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented