എപ്പോഴും ഫാഷൻ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഔട്ട്ഫിറ്റുകളാണ് സെലിബ്രിറ്റികൾ ധരിക്കാറുള്ളത്. നടി മൃണാൾ ഠാക്കൂറും അക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കഴിഞ്ഞ ദിവസം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായി. ഡസ്റ്റി ബ്ലൂ, ക്രീം നിറങ്ങൾ ചേർന്ന ഗൗണാണ് അവർ ധരിച്ചത്. മൾട്ടി ലയേർഡ് ഡിസൈൻ ഈ ഗൗണിനെ കൂടുതൽ മനോഹരമാക്കി.

To advertise here,

രണ്ട് നേർത്ത മാലകളും കമ്മലും സ്വർണനിറത്തിലുള്ള വളയും മോതിരങ്ങളുമാണ് ഇതിനൊപ്പം അണിഞ്ഞത്. ക്രീം നിറത്തിലുള്ള ഹീൽസ് കൂടിയായതോടെ ലുക്ക് പൂർണമായി. 1.25 ലക്ഷമാണ് ഈ ഗൗണിന്റെ വില.

ഇൻസ്റ്റഗ്രാമിൽ വളരെ വേഗത്തിൽ വൈറലായ ചിത്രങ്ങൾ ഇതുവരെ 14 ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കമന്റും ചെയ്തു. ഇങ്ങനെ സുന്ദരിയാകാൻ എങ്ങനെ കഴിയുന്നുവെന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നുമാണ് ആരാധകരുടെ കമന്റുകൾ.