ഐശ്വര്യാ റായ് മുതല്‍ ദീപികാ പദുക്കോണ്‍ വരേയുള്ള താരസുന്ദരിമാര്‍ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പറ്റില്‍ തിളങ്ങിയത് നമ്മള്‍ കണ്ടു. ചലച്ചിത്രോത്സവത്തിലെ ജൂറി അംഗമായി ദീപിക തിരഞ്ഞെടുക്കപ്പെട്ടതും ഇന്ത്യക്കാര്‍ ആഘോഷിച്ചു. ഈ നേട്ടത്തിനൊപ്പം കേരളത്തില്‍ നിന്നൊരു നടി റെഡ് കാര്‍പറ്റില്‍ എത്തിയത് മലയാളികള്‍ക്കും അഭിമാനമായി. 

To advertise here,

മലയാളികളുടെ പ്രിയതാരം ജലജയും മകള്‍ ദേവിയുമാണ് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയത്. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത, 44 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മലയാള ചിത്രം തമ്പിന്റെ പ്രദര്‍ശനം കാനില്‍ നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ നായിക ജലജ കാനില്‍ എത്തിയത്.

കേരള സാരിയായിരുന്നു ജലജയുടെ വേഷം. താമരപ്പൂക്കള്‍ പ്രിന്റ് ചെയ്ത സാരിക്കൊപ്പം ചുവപ്പ് ബ്ലൗസും മാറ്റു കൂട്ടി. ബണ്‍ ഹെയര്‍ സ്റ്റൈലില്‍ മുടി കെട്ടിവെച്ച് മുല്ലപ്പൂവും ചൂടിയിരുന്നു. സില്‍വര്‍ ആഭരണങ്ങളാണ് ധരിച്ചത്. 

മകള്‍ ദേവി ലെഹംഗയാണ് ധരിച്ചത്. വെള്ള ബ്ലൗസിനൊപ്പം പീച്ച് ലെഹംഗ സ്‌കര്‍ട്ട് ആണ് ദേവി പെയര്‍ ചെയ്തത്. ലെഹംഗ നിറയെ ഫ്‌ളോറല്‍ എംബ്രോയ്ഡറിയുമുണ്ടായിരുന്നു. സിംപിള്‍ ആഭണങ്ങളും മേക്കപ്പുമാണ് ദേവി തിരഞ്ഞെടുത്തത്.