
നാലുപതിറ്റാണ്ടിനപ്പുറം തന്റെ ആദ്യ സിനിമയായ ‘തമ്പ്’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് നടി ജലജ. ലോകസിനിമയുടെ ഇഷ്ടഭൂമികയിൽ വിദേശികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ, സ്വന്തംപേരെഴുതിയ കസേര... എല്ലാം സ്വപ്നംപോലെയെന്ന് ജലജ.
സംവിധായകൻ ജി. അരവിന്ദൻ, സിനിമയിലേക്ക് വഴിതുറന്നുതന്ന നെടുമുടി വേണു, തിരുനാവായയിലെ ലൊക്കേഷൻ, ഭരത് ഗോപിയെന്ന നടന്റെ അഭിനയത്തികവ് ചുവന്ന പരവതാനിയിലൂടെ നടക്കുമ്പോൾ ഈ ഓർമകളാണ് ജലജയുടെ ഉള്ളിലൂടെ കടന്നുപോയത്.
1978-ൽ പുറത്തിറങ്ങിയ സിനിമ കാണാൻ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമാണ് തിരുവനന്തപുരത്തെ തിയേറ്ററിൽ പോയത്. ഇപ്പോൾ മകൾ ദേവിക്കൊപ്പവും ഫ്രാൻസിലെ ചലച്ചിത്രമേളയിലും. കാൻ ചലച്ചിത്രമേളയിൽ സിനിമയെത്തിക്കാൻ ധാരാളം കടമ്പകളുണ്ടായിരുന്നു. കാലഹരണപ്പെട്ട പ്രിന്റുകൾ വീണ്ടെടുക്കാൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപുർ പണിപ്പെട്ടു.
ശിവേന്ദ്രസിങ് ദുംഗാർപുർ, ചെന്നൈ പ്രസാദ് കോർപ്പറേഷൻ പ്രതിനിധി നടരാജ് തങ്കവേലു എന്നിവരും ജലജയ്ക്കൊപ്പം വെള്ളിയാഴ്ച റെഡ് കാർപെറ്റിലൂടെ നടന്നു. കാനിലെത്തുന്ന ആദ്യ മലയാളനടിമാരാണെന്നത് അഭിമാനമുണ്ടെന്ന് ജലജയും ദേവിയും പറഞ്ഞു. കേരളാ സാരിയുടുത്താണ് ജലജ റെഡ് കാർപെറ്റിലെത്തിയത്, ദേവി ലഹങ്കയും.
Content Highlights: actress jalaja and daughter at cannes 2022, thamp movie in cannes
Published: 23 May 2022, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented