
64-ാമത് ഗ്രാമി പുരസ്കാരവേളയിൽ മൂന്നു വേഷങ്ങളിലാണ് പ്രസിദ്ധഗായിക ലേഡി ഗാഗ തിളങ്ങിയത്. ക്ലാസ്സി എലഗെന്റ് ലുക്കിലുള്ളതായിരുന്നു ഈ മൂന്നു ഗൗണുകളും. ആദ്യം റെഡ്കാർപ്പറ്റിൽ കറുപ്പും വെളുപ്പും നിറത്തിലുള്ള സിൽക്ക് കോളം ഗൗണാണ് ഗാഗ ധരിച്ചത്. ജോർജോ അർമാനി പ്രൈവ് രൂപകല്പന ചെയ്ത വേഷമായിരുന്നു ഇത്. വസ്ത്രത്തിനിണങ്ങിയ ടിഫാനി ആൻഡ് കോയുടെ നെക്ലസും കമ്മലും ഇതിനൊപ്പം ധരിച്ചു.
ടോണി ബെന്നറ്റിനൊപ്പം പരിപാടിയവതരിപ്പിക്കാനായി പിന്നീടവർ നീല നിറത്തിലുള്ള എലീ സാബ് ഗൗണിലേക്ക് മാറി. പരിപാടിക്കു ശേഷം മൂന്നാമതായി ഗാഗ ധരിച്ച വസ്ത്രം ഏവരുടെയും മനംകവരുന്നതായിരുന്നു. നീല സിൽക്ക് വെൽവെറ്റിലുള്ള ക്രേപ്പ് ബാക്ക് സാറ്റിൻ ഗൗണിൽ ഗ്രാമി പുരസ്കാരവുമായി ഗാഗ ഒട്ടേറെ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു.
ഈ അതിശയകരമായ വേഷം സഹോദരി നതാലി ജെർമനോട്ടയുടെ ന്യൂയോർക്ക് കേന്ദ്രമായുള്ള ടോപോ സ്റ്റുഡിയോ ഡിസൈൻ ചെയ്തതാണെന്ന രഹസ്യമാണ് ഗാഗയിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഗ്രാമി ചിത്രവും ഒപ്പം മനോഹരമായ വസ്ത്രത്തിന് സഹോദരിക്ക് നന്ദി പറയുന്ന അടികുറിപ്പും ഗാഗ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Content Highlights: lady laga, grammy ceremony dress, designed by sister
Published: 07 Apr 2022, 01:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented