തു വേഷത്തിലും അതീവ സുന്ദരിയാണ് ബോളിവുഡ് സ്റ്റാര്‍ ജാന്‍വി കപൂര്‍. ഫിറ്റ്‌നസും ഫാഷനുമെല്ലാം കൃത്യമായി ശ്രദ്ധിക്കുകയും അതെല്ലാം സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന നടി കൂടിയാണവര്‍. എത്‌നിക് വെയര്‍ ഔട്ട്ഫിറ്റുകളും മോഡേല്‍ ഔട്ട്ഫിറ്റുകളും അവര്‍ക്ക് ഒരേപോലെ മനോഹരമാണ്.

To advertise here,

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. എത്‌നിക് ലുക്കുള്ള കസവു സാരിയിലാണ് ഇത്തവണ ജാന്‍വി തിളങ്ങിനില്‍ക്കുന്നത്. ക്രീം, ഗോള്‍ഡന്‍ നിറങ്ങള്‍ ചേര്‍ന്ന  സാരിയില്‍ അവര്‍ അതീവ മനോഹരിയായിരിക്കുന്നു. 

വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ മനീഷാ മെല്‍വാനിയാണ് ജാന്‍വിയുടെ ഈ ലുക്കിന് പിന്നില്‍. പഫ് സ്ലീവുള്ള ബ്ലൗസും ഡീപ് നെക്കും സാരിയ്ക്ക് പ്രത്യേക ഭംഗി നല്‍കി.

മിനിമല്‍ മേക്കപ്പ് ലുക്കില്‍ അഴിച്ചിട്ട മുടിയുമായി അലസമനോഹരിയായാണ് അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. മനോഹരമെന്ന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ജാന്‍വിയുടെ സാരി ലുക്കിന് വലിയ ആരാധകരാണുള്ളത്.

'മിലി', 'ഗുഡ് ലക്ക് ജെറി' എന്നിവയാണ് ജാന്‍വിയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ സിനിമകള്‍.  തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. അതേസമയം, മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയത്.

കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ജാന്‍വി കപൂര്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.'ബവാല്‍', 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' എന്നീ സിനിമകള്‍ ജാന്‍വി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.