ആരാധകർക്ക് ഓണാശംസകളുമായി നടി ഭാവന. ഓണചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം തിരുവോണാശംസകൾ പങ്കുവെച്ചത്. തന്റെ ആരാധകർ തിരുവോണം ആഘോഷിക്കുന്ന വേളയിൽ സന്തോഷവും സമൃദ്ധിയും നിറങ്ങളും നിറയട്ടെയെന്ന ഓണാശംസകളാണ് താരം പങ്കുവെച്ചത്.
മൾട്ടികളർ കസവു ദാവണിയാണ് ഭാവന അണിഞ്ഞിരിക്കുന്നത്.
കസവിനൊപ്പം മർട്ടകളർ ബോർഡറും സാരിയിലുണ്ട്. മിനിമൽ ഗോൾഡൻ ഹാൻഡ് വർക്കിനാൽ മനോഹരമാക്കിയ ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്.
ടെബിൾ ജൂവലറിയും ഗോൾഡൻ കളയ്ക്കുമൊപ്പം മൾട്ടി കളർ കുപ്പിവളകളും ഭാവന അണിഞ്ഞിട്ടുണ്ട്. മിനിമൽ മേക്കപ്പിനൊപ്പം മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്. ഓണം ട്രെൻഡിങ്ങിലുള്ള കുഞ്ചലവും ഹെയർ ആക്സസറിയായി അണിഞ്ഞിട്ടുണ്ട്.
സെലിബ്രിറ്റി സ്റ്റെലിസ്റ്റ് ശബരിനാഥാണ് ഭാവനയുടെ ഓണം ലുക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് താഴെ ആശംസകളുമായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്. സംയുക്താവർമ്മ, ശ്രുതി മേനോൻ, മാളവിക മേനോൻ, മന്യ തുടങ്ങിയ നിരവധി സെലിബ്രിറ്റികളും ഭാവനയുടെ ഓണം ഔട്ട്ഫിറ്റിന് പ്രകീർത്തിച്ച് കമന്റിട്ടിട്ടുണ്ട്.
മനോഹരിയായിരിക്കുന്നു, ദീപാവലിയിലെ സൂസി തിരികെ വന്നിരിക്കുന്നു, ഓണക്കോടി ഇത്തവണ ഭാവന കൊണ്ടുപോയി തുടങ്ങിയ നിരവധി കമന്റുകളാണുളളത്. താരത്തിന്റെ ഓണചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലായി മാറിയിരിക്കുന്നത്.
Content Highlights: Actress Bhavana shared her special Onam celebration photos with fans., She wore a unique multicolour Kasavu half saree with minimal golden handwork blouse., Styled by celebrity stylist Sabarinath, featuring traditional accessories and jasmine flowers., Received widespread praise from fans and celebrity friends including Samyuktha Varma and Sruthi Menon.
Published: 26 Aug 2026, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented