ഫാഷൻ ലോകത്തെ ഓസ്‌കർ എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ സ്വർണ സാരിയും വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും അണിഞ്ഞെത്തി ഇഷ അംബാനി. സെലിബ്രിറ്റി ഡിസൈനർ ഗൗരവ് ഗുപ്തയുടെ സാരിയാണ് ഇത്തവണ ഇഷ തിരഞ്ഞെടുത്തത്. കല, കരകൗശല വിദ്യ, ഫാഷൻ എന്നിവ സമന്വയിപ്പിച്ച് ഒരു ജീവനുള്ള ക്യാൻവാസ് പോലെയാണ് ഈ ഔട്ട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്.
സ്വദേശ് എന്ന കരകൗശല-റീട്ടെയ്ൽ ബ്രാൻഡിലെ വിദഗ്ധർ സ്വർണനൂലുകൾ ഉപയോഗിച്ചാണ് ഈ സാരി നെയ്തത്. ഇതിൽ 'പിച്ചവായ്' ശൈലിയിലുള്ള ചിത്രങ്ങൾ സ്വർണനിറത്തിലും മൺനിറത്തിലും മനോഹരമായി വരച്ചുചേർത്തിട്ടുണ്ട്.
സാരിയേക്കാൾ എല്ലാവരേയും ആകർഷിച്ചത് അതിന്റെ ബ്ലൗസായിരുന്നു. നിത അംബാനിയുടെ ശേഖരത്തിൽ നിന്നുള്ള അപൂർവമായ വജ്രങ്ങൾ, മരതകം, പരമ്പരാഗത പോൾക്കി, കുന്ദൻ വജ്രങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം വജ്രങ്ങളും വിലപിടിപ്പുള്ള കല്ലുകളുമാണ് ഇതിൽ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന്ത്. ഇത് 1800 കാരറ്റിൽ അധികം വരും.
ബ്ലൗസിന്റെ പിൻഭാഗത്ത് നിസാമിന്റെ ആഭരണശേഖരത്തിൽ നിന്നുള്ള തിളക്കമാർന്ന ഒരു 'സർപേച്ചു'മുണ്ടായിരുന്നു. ഇന്ത്യയിലുടനീളമുള്ള 40 കരകൗശല വിദഗ്ദ്ധരാണ് ഈ ബ്ലൗസിന് പി്ന്നിൽ പ്രവർത്തിച്ചതെന്ന് ഗൗരവ് ഗുപ്ത പറയുന്നു. ഇതിനൊപ്പം സുബോധ് ഗുപ്തയുടെ ഒരു മാമ്പഴ ശിൽപവുമുണ്ടായിരുന്നു. ക്രോഷെ ബാഗിൽ തൂക്കിയിട്ടാണ് ഇഷ ഇത് കൈയിൽപിടിച്ചത്. മുല്ലപ്പൂവിൽ നിന്ന് പ്രചോനമുൾക്കൊണ്ടുള്ള ഹെയര്ഡ സ്‌കൾപ്ചർ കൂടിയായതോടെ ഇഷയുടെ ലുക്ക് പൂർണമായി. കടലാസ്, ചെമ്പ്, പിച്ചള എന്നിവ ഉപയോഗിച്ച് 150 മണിക്കൂറെടുത്താണ് സൗരഭ് ഗുപ്ത ഇത് നിർമിച്ചത്.
Content Highlights: Custom Gaurav Gupta sculptural saree inspired by 'Fashion is Art' theme., Features heirloom stones from Nita Ambani's collection including 1,800 carats of diamonds.,
Published: 06 May 2026, 09:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented