
ഫിറ്റ്നസ്സ് ആരാധികയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ഇപ്പോഴിതാ സെലിബ്രിറ്റി ഫിറ്റ്നസ്സ് ട്രെയിനറായ യാസ്മിന് കറാച്ചിവാല പങ്കുവച്ച ആലിയയുടെ കഠിനമായ വർക്കൗട്ട് വീഡിയോ വൈറലായിരിക്കുകയാണ്.
' ആലിയക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നതു തന്നെ രസകരമാണ്. എപ്പോഴും പുതിയതെന്തെങ്കിലും ഒന്ന് പരീക്ഷിക്കാന്‍ അവള് റെഡിയാണ്. ലോക്ഡൗണൊക്കെ കഴിഞ്ഞ് ആലിയ വീണ്ടും ജിമ്മില്‍ വരുന്നത് കാത്തിരിക്കുകയാണ് ഞാന്‍.' യാസ്മിന് കുറിച്ചു.
യാസ്മിന് പങ്കുവച്ച വീഡിയോയില്‍ പലതരം വര്‍ക്കൗട്ടുകള്‍ ചെയ്യുന്ന ആലിയയെ കാണാം. ലാറ്ററല്‍ ബാന്‍ഡ് വാക്ക്, ലാറ്ററല്‍ സ്ക്വാട്ട് വാക്ക് വിത്ത് വെയിറ്റ്, പുള്‍ അപ്പ് വിത്ത് ലെഗ് സ്പ്ലിറ്റ്.. ഇങ്ങനെ പലതും
ലാറ്ററല്‍ ബാന്‍ഡ് വാക്ക്സും ലാറ്ററല്‍ സ്ക്വാട്ട് വാക്ക് വിത്ത് വെയിറ്റും അരക്കെട്ട്, കാല്‍മുട്ടുകള്‍, കണങ്കാല്.. എന്നീ ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളാണ്. കൈകള്‍, പുറം, തോളിലെ പേശികള്‍ എന്നിവയ്ക്കുള്ള വ്യായാമമാണ് പുള്‍ അപ്പ്.
Content Highlights: Alia Bhatt’s workout video shows her love for fitness
Published: 30 Jul 2020, 11:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented