മാവൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിദ്യോദയ പഠന പിന്തുണ പരിപാടിയുടെ ഭാഗമായി എസ്‌ എസ്‌ എൽ സി വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സജ്ജം 2026 -27 പദ്ധതിയുടെ ഉദ്ഘാടനം മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി. കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

To advertise here,

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്, വാർഡ് അംഗം സി. ചന്ദ്രിക, പിടിഎ പ്രസിഡന്റ് സി. ഹരീഷ്, എസ്‌ എം സി ചെയർമാൻ ടി. രഞ്ജിത്ത്, സീനിയർ അസി. എ.കെ. അബ്ബാസ്, പി ടി എ വൈസ് പ്രസിഡന്റ് രാമദാസ് , പ്രധാന അധ്യാപകൻ പി. സുമേഷ്, വിദ്യോദയ സ്കൂൾ തല കൺവീനർ ഇ. വിനോദ് കുമാർ, ജോ. കൺവീനർ സി.എം. നജീബ് തുടങ്ങിയവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രൊഫ. കെ.എം. ശരീഫ് നിർവഹിച്ചു. രക്ഷിതാക്കൾക്കുള്ള പ്രത്യേക പരിശീലനത്തിന് ഒറ്റപ്പാലം എൻ എസ്‌ എസ്‌ ട്രെയിനിങ് കോളേജ് അസി. പ്രൊഫസർ ഡോ. എം.പി. രവിശങ്കർ നേതൃത്വം നൽകി.