കാറ്റിലും മഴയിലും തെങ്ങുവീണ് വീട് തകർന്നു
നന്മണ്ട: പഞ്ചായത്ത് കോളിയോട് മല ഉന്നതിയിൽപ്പെട്ട രാരോത്ത് മീത്തൽ മാളുവിന്റെ ഓടിട്ട വീട് രാത്രിയുണ്ടായ ശക്ത മായ കാറ്റിലും മഴയിലും തെങ്ങ് വീണ് തകർന്നു. മാളുവിനും മകൻ ബേബിക്കും പരിക്കേറ്റു. ഇരുവരേയും മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.
വീടിന്റെ ഓട്, പട്ടിക, കഴുക്കോൽ എന്നിവ തകർന്നു. വാർഡ് മെമ്പർ കെ സി ജിനിഷ, നന്മണ്ട വില്ലേജ് ഓഫീസർ അനൂപ് എന്നിവർ വീട് സന്ദർശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Content Highlights: Two people were injured after a coconut tree fell on a house during heavy wind and rain in Nanmanda, Kozhikode.
Published: 28 Nov 2026, 11:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented