
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ ഹൈസ്കൂളിൽനിന്ന് സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയ വിദ്യാർത്ഥിളെ പങ്കെടുപ്പിച്ച് പ്രതിഭ സംഗമവും, വിജയോത്സവും സംഘടിപ്പിച്ചു. സംസ്കൃതം, അറബിക് കലോത്സവങ്ങളിൽ സബ്ജില്ലാ തലത്തിൽ വർഷങ്ങളായി നിലനിർത്തുന്ന ഓവറോൾ ചാമ്പ്യൻഷിപ്പിന് പുറമെ കായികമേള, കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള, വിദ്യാരംഗം കലോത്സവം എന്നിവയിലുൾപ്പെടെ മികച്ച നേട്ടം സ്വന്തമാക്കി.
ഓർക്കാട്ടേരി ടൗണിൽ ഘോഷയാത്രയും നടത്തി. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം നേടിയ അധ്യാപകൻ ഡോ. ജി.എസ് ഷിഗേഷിനെ ആദരിച്ചു. പിടിഎ പ്രസിഡന്റ് സി.കെ. ബിജു അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.എസ്. സീന, സീനിയർ അസിസ്റ്റന്റ് പി.സീമ, സ്റ്റാഫ് സെക്രട്ടറി ടി. അഖിലേന്ദ്രൻ എന്നിവർ സംസാരിച്ചു.
Content Highlights: KKM Government High School in Orkkatteri organized a talent meet and victory celebration to honor outstanding student achievers.
Published: 28 Nov 2026, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented