നാദാപുരം: വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 16 വർഷം കഠിനതടവും 1,50,000 രൂപ പിഴയും നാദാപുരം പോക്സോ കോടതി വിധിച്ചു.

To advertise here,

പേരാമ്പ്രയ്‌ക്കടുത്ത് ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എരവട്ടൂരിലെ കുണ്ടും കരമുക്ക് അരക്കണ്ടി സോമനെ(46)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

2023 ജൂൺ 20-ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. note-0

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം അതിജീവിതയുടെ ബന്ധുക്കൾ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ പേരാമ്പ്രയിൽവെച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിന്റെ വിചാരണവേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 24 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകൾ ഹാജരാക്കുകയുംചെയ്തു.

കുറ്റ്യാടി പോലീസ് ഇൻസ്പെക്ടറായിരുന്ന ഇ.കെ. ഷിജു, എ.എസ്.ഐ. വി.കെ. സീമ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. ഷിബിൻ, സിവിൽ പോലീസ് ഓഫീസർ വി.കെ. സൗമ്യ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. ലെയ്സൺ ഓഫീസറായ എ.എസ്.ഐ. പി.എം. ഷാനി പ്രോസിക്യൂഷൻ വിങ് ഏകോപിപ്പിച്ചു.