കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് പത്താം വാർഷികസമ്മേളനം നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷനായി. മുതിർന്ന പൗരന്മാരായ കെ.വി. രാഘവൻ നായർ, സി. ഭാസ്കരൻ നായർ, കെ.ടി. ഉണിച്ചിരക്കുട്ടി, എൻ.ഇ. സാവിത്രി അന്തർജനം എന്നിവരെ ആദരിച്ചു. അജയൻ മൂലാട്, പിങ്ക് പോലീസ് എസ്.ഐ. ജമീല റഷീദ്, എൻ.കെ. പ്രഭാകരൻ, ബാലകൃഷ്ണൻ അണേല, ടി.കെ. വാസുദേവൻ നായർ, രാമുണ്ണി മാരാർ, എൻ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.

To advertise here,