പേരാമ്പ്ര: മോർഫിങ് വിഷയത്തിൽ ആരോപണവിധേയരായ വിദ്യാർഥികളെ പേരാമ്പ്ര എച്ച്.എസ്.എസ്. മാനേജ്മെന്റ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ഡി.വെ.എഫ്.ഐ. പേരാമ്പ്ര വെസ്റ്റ്, ഈസ്റ്റ് മേഖല കമ്മിറ്റികൾ സ്‌കൂളിനു മുന്നിൽ ബഹുജന പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം.എം. ജിജേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിലേഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി സി.കെ. രൂപേഷ്, പ്രസിഡന്റ് അനുരാഗ്, സി.പി.എം. ഏരിയകമ്മിറ്റി അംഗം വി.കെ. പ്രമോദ്, ലോക്കൽസെക്രട്ടറി കെ.പി. രവീന്ദ്രൻ, സുലഭ, ബിനിൽ രാജ്, ദീപക് റോഷ് തുടങ്ങിയവർ സംസാരിച്ചു.

To advertise here,