ചിങ്ങപുരം: ചിങ്ങപുരം നവരംഗ് വായനശാല വിമല കെ. അനശ്വരയുടെ ഓർമ്മയ്ക്കായി ജില്ലാതല ചെറുകഥാ രചനാ മത്സരം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനസ് അന്യാട്ട് അധ്യക്ഷതവഹിച്ചു. നവരംഗ് ഗ്രന്ഥശാലാസെക്രട്ടറി പ്രബിന, കെ.കെ. ശശി, ലൈബ്രറി കൗൺസിൽ താലൂക്ക്‌ അംഗം സുനിൽ അക്കമ്പത്ത്, പ്രസീത കസ്തൂരി, സുഷ, ഹർഷലത എന്നിവർ സംസാരിച്ചു.

To advertise here,