പേരാമ്പ്ര: പട്ടണത്തിലൂടെ ഒഴുകുന്ന മരക്കാടി തോട്ടിലെ വെള്ളത്തിന് വീണ്ടും നിറം മാറ്റം. വെള്ളിയാഴ്ച വൈകീട്ട് ഒഴുകിയ വെള്ളത്തിനാണ് വെള്ളനിറം കണ്ടത്. പേരാമ്പ്ര പഞ്ചായത്തിലെ 15-ാം വാർഡിലെ വർഷ ബൈപ്പാസ് റോഡ് തോടിന് കുറുകേ കടന്നുപോകുന്ന ഭാഗത്താണ് നിറംമാറ്റം ദൃശ്യമായത്. ഒക്ടോബർ 27-നും തോട്ടിലെ വെള്ളം നിറംമാറിയ നിലയിൽ കണ്ടിരുന്നു. അന്ന് വെള്ളത്തിന് ചുവപ്പു നിറം ദൃശ്യമായത് ഏറെ ആശങ്ക ഉയർത്തി.
ഈ വെള്ളം കോഴിക്കോട് റിജണൽ ലബോറട്രിയിൽ പരിശോധനയ്ക്കായി ആരോഗ്യവിഭാഗം അയച്ചിരുന്നുവെങ്കിലും പ്രത്യേകമായി ഒന്നും കണ്ടെത്താനായിട്ടില്ല. െസപ്റ്റംബർ മാസത്തിലും ഇതേ തോട്ടിലൂടെ കറുത്തനിറത്തിലുള്ള വെള്ളം ഒഴുകിയിരുന്നു. അന്ന് തോട്ടിലെ മത്സ്യങ്ങളും പാമ്പുകളും ചത്തുപൊങ്ങുകയുംചെയ്തു. വീണ്ടും നിറംമാറ്റം കണ്ട സാഹചര്യത്തിൽ വിശദമായ പരിശോധന നടത്തണമെന്നാണ് സമീപവാസികളുടെ ആവശ്യം.
പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരം, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽക്കൂടി ഒഴുകുന്ന തോട് കൈപ്രം വയൽ മേഖലയിലൂടെ ഒഴുകിയ ശേഷമാണ് അവസാനം കുറ്റ്യാടി പുഴയിലേക്ക് എത്തിച്ചേരുന്നത്. ടൗണിൽ നിന്നും തോട്ടിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. മരക്കാടി തോട്ടിലൂടെ നിരന്തരം മാലിന്യങ്ങൾ ഒഴുക്കി വിടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്നും തോട്ടിലെ മാലിന്യം നീക്കി വൃത്തിയാക്കണമെന്നും നാട്ടുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്.
Content Highlights: Water in the Marakkadi stream in Perambra changed color again, sparking environmental and pollution concerns among local residents.
Published: 28 Nov 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented