
കൊയിലാണ്ടി: കടലാക്രമണത്തിൽ തകർന്ന കാപ്പാട് മുതൽ ഏഴുകുടിക്കൽ വരെയുള്ള തീരപാത ഗതാഗത യോഗ്യമാക്കുന്നത് വൈകുന്നു. ഹാർബർ എൻജിനിയറിങ് വകുപ്പിനാണ് റോഡ് പുനരുദ്ധാരണത്തിന്റെ ചുമതല. ഇവിടെ കടൽഭിത്തി പുനർനിർമിച്ചാലേ തീരപാത ഗതാഗത യോഗ്യമാക്കാൻ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് ഹാർബർ എൻജിനിയറിങ് വകുപ്പ്. കടൽഭിത്തി പുനർനിർമിക്കേണ്ട ചുമതല മേജർ ഇറിഗേഷൻ വകുപ്പിനാണ്. ഈ ഭാഗത്ത് രണ്ടരക്കിലോമീറ്റർ ദൈർഘ്യത്തിൽ കടൽഭിത്തി കുറച്ചുകൂടി പൊക്കത്തിൽ പുനർനിർമിക്കാൻ 12 കോടി രൂപ അനുവദിച്ചിരുന്നു. വരുന്ന കാലവർഷത്തിന് മുൻപ് കടൽഭിത്തി നിർമാണം ആരംഭിക്കണം. അതല്ലെങ്കിൽ തീരപാതയുടെ പുനർനിർമാണം ഇനിയും വൈകും. ആറു വർഷം മുൻപ് കടലാക്രമണത്തിൽ തകർന്ന കാപ്പാട് റോഡ് ഇതുവരെ പുനർനിർമിക്കാത്തതിനാൽ കാപ്പാട് ബീച്ചിലേക്കു വരുന്നവർ വലിയ പ്രയാസത്തിലാണ്. കടൽഭിത്തിയില്ലാത്തതിനാൽ എല്ലാവർഷവും കടലാക്രമണം ഉണ്ടാകുമ്പോൾ അവശേഷിക്കുന്ന റോഡ് കൂടി കടലെടുക്കുന്ന അവസ്ഥയാണ്.
വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് ബീച്ചിലേക്കും തിരിച്ച് കൊയിലാണ്ടി ഹാർബറിലേക്കുമുള്ള പാതയാണ് തകർന്നു കിടക്കുന്നത്. കാപ്പാട് തുവ്വപ്പാറയ്ക്ക് സമീപം ഒരു കാർ കടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. റോഡിന്റെ അടിഭാഗം തിരമാലയുടെ ശക്തമായ ആഘാതത്തെ ത്തുടർന്ന് ഇടിഞ്ഞുകിടപ്പാണ്. ഇതിലൂടെ ഭാരംകയറ്റിയ മിനി ലോറികൾ ഉൾപ്പെടെ പോകുന്നത് വലിയ അപകടമാണ്. തുവ്വപ്പാറ ഭാഗത്ത് റോഡ് മുക്കാൽഭാഗത്തോളം കടലെടുത്തു. തുവ്വപ്പാറ മുതൽ പൊയിൽക്കാവ് ബീച്ച് വരെയും സമാനമാണു സ്ഥിതി. ചേമഞ്ചേരി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൊതുശ്മശാനമുള്ള സ്ഥലത്തും റോഡ് പൂർണമായി തകർന്നു കിടപ്പാണ്.
Content Highlights: Reconstruction of the damaged Kappad coastal road in Kozhikode faces delay as sea wall construction remains pending before monsoon.
Published: 28 Nov 2026, 10:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented