കോഴിക്കോട്: മാതൃഭൂമി ഇന്ത്യാസ് വി.കെ.സി കോഴിക്കോട് മാരത്തണിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന 'ഹെർ നൈറ്റ് ഔട്ട്' പരിപാടിയുടെ ടീഷർട്ട് പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് അഡീഷണൽ എസ്.വി.പി ആൻഡ് കോഴിക്കോട് സോൺ സോണൽ ഹെഡ് ബിനു തോമസ് ടീഷർട്ട് പ്രകാശനം നിർവഹിച്ചു. വ്യാഴാഴ്ച രാത്രിയാണ് കോഴിക്കോട് ബീച്ചിൽ ഹെർ നൈറ്റ് ഔട്ട് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്.

To advertise here,

മാരത്തണിന്റെ ടൈറ്റിൽ സ്പോൺസർ ഇന്ത്യാസ് വി.കെ.സി ആണ്. പവർഡ് ബൈ പാർട്ണർമാരായി മേയ്ത്ര ഹോസ്പിറ്റലും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും പങ്കാളികളാകുന്നു. ഫെഡറൽ ബാങ്കാണ് ബാങ്കിങ് പാർട്ണർ. റോസ് ബ്രാൻഡ് കൈമാറൈസ് ഹാപ്പിനസ് പാർട്ണറായും ലുലു മാൾ കാലിക്കറ്റ് മാൾ പാർട്ണറായും കെ.വി.ആർ ഹ്യുണ്ടായ് റൈഡിങ് പാർട്ണറായും പങ്കെടുക്കും.

ടീഷർട്ട് പ്രകാശന ചടങ്ങിൽ ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ ഓഫീസിലെ വൈസ് പ്രസിഡന്റ് പ്രമോദ് കുമാർ ടി.വി., കോഴിക്കോട് റീജിയണൽ ഹെഡ് ബിജുമോൻ എസ്., കോഴിക്കോട് ബ്രാഞ്ച് ഹെഡ് അമൃത്രാജ് ജോസി എന്നിവരും പങ്കെടുത്തു.