കോഴിക്കോട് : ആരോഗ്യ മേഖലയിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ പരസ്പരം പോരടിക്കാനുള്ളതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഓരോ മേഖലയ്ക്കും അതിന്റേതായ പ്രത്യേകതയുണ്ട്. ഏത് ചികിത്സ സ്വീകരിക്കണമെന്നത് രോഗിയുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് സുവർണ ജൂബിലി ആഘോഷം 'അലോക' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
താൻ എം.പി. ആയിരുന്ന സമയത്ത് എം.പി. ഫണ്ടിൽ ഇവിടെ അൾട്രാ സൗണ്ട് സ്കാനിങ് മെഷീൻ സ്ഥാപിച്ചിരുന്നു. ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല. മെഷീൻ പുതിയത് വാങ്ങാം. പക്ഷേ, പ്രവർത്തിപ്പിക്കാൻ ആളെ കിട്ടാത്തത് ചില ഭാഗങ്ങളിൽനിന്നുള്ള വിലക്കാണ്. അതുകൊണ്ട് കൂടെയാണ് ഇക്കാര്യം ഇവിടെ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു. കോളേജിലെ ഗോൾഡൻ ജൂബിലി ടവറിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഓഡിറ്റോറിയത്തിന് സ്ഥാപക പ്രിൻസിപ്പൽ ഡോ. കെ.എസ്. പ്രകാശത്തിന്റെ പേര് നൽകി. ഡോ. കെ.എസ്. പ്രകാശത്തിന്റെ ഫോട്ടോ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനാച്ഛാദനം ചെയ്തു. കളക്ടർ എം.എസ്. മാധവിക്കുട്ടി അധ്യക്ഷനായി. കൗൺസിലർ കെ.സി. ശോഭിത, പ്രിൻസിപ്പൽ ഡോ. കെ.ആർ. മൻസൂർ അലി, ആശുപത്രി സൂപ്രണ്ട് ഡോ. ബി. റിതേഷ്, ഡി.എം.ഒ. ഡോ. ഹന്ന യാസ്മിൻ, പൂർവ വിദ്യാർഥി സംഘടനാ പ്രതിനിധി ഡോ. പി. വിജയൻ, എച്ച്.ഡി.എസ്. പ്രതിനിധി ഡോ. മുഹ്‌സിൻ, പി.ടി.എ. പ്രതിനിധി ഡോ. കെ. മുഹമ്മദ് അഷ്‌റഫ്, കോളേജ് യൂണിയൻ ചെയർപേഴ്‌സൻ പെർസിസ് തോമസ്, സ്റ്റാഫ് അഡ്വൈസർ ഡോ. ടി.പി. അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Published: 25 Nov 2026, 03:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented