ആയഞ്ചേരി : തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ നാലാംദിവസം കലോത്സവ നഗരിയുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി തോടന്നൂർ ബി.ആർ.സി. പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ. ശിശുദിനാഘോഷത്തിെന്റ ഭാഗമായാണ് തോടന്നൂർ ബി.ആർ.സി. വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക പരിചരണം ആവശ്യമുള്ള 30-ഓളം കുട്ടികളാണ് രക്ഷിതാക്കളുമൊത്ത് കലോത്സവനഗരിയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ വാഹനവും വീൽച്ചെയറുകളുമൊരുക്കി സംഘാടകസമിതിയും തയ്യാറായിരുന്നു.
റോസാപ്പൂക്കളും നെഹ്റു തൊപ്പിയും നൽകി റഹ്മാനിയ സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് വൊളന്റിയർമാർ ഇവരെ സ്വാഗതം ചെയ്തു. വേദി ഒന്നിൽ നടന്ന വാശിയേറിയ കോൽക്കളി, ഒപ്പന മത്സരങ്ങൾ രക്ഷിതാക്കളോടൊപ്പംകണ്ട് ആസ്വദിച്ച് പ്രദേശത്തെ കലാവേദി കൂട്ടുകാർ നൽകിയ മനോഹരമായ സമ്മാനങ്ങൾ സ്വീകരിച്ചാണ് കുട്ടികൾ തിരിച്ചുപോയത്.
അവനിയിലെ നക്ഷത്രങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ്് കെ.കെ. നവാസ് നിർവഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്് തയ്യിൽ ആസ്യ അധ്യക്ഷത വഹിച്ചു.
തോടന്നൂർ ബ്ലോക്ക് േപ്രാജക്ട് കോഡിനേറ്റർ എം.എം. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. തോടന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.വി. സുരേന്ദ്രൻ, പ്രിൻസിപ്പൽ പി. മുന്ന, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മുനീർ രാമത്ത്, എച്ച്.എം.ഫോറം കൺവീനർ അജിത് കുമാർ, ഹെഡ്മാസ്റ്റർ സമദ്, വിപിൻ, അസീസ്, കൃഷ്ണകുമാർ, സി.ആർ.സി. കോഡിനേറ്റർമാർ, സ്പെഷ്യൽ എജുക്കേറ്റേഴ്സ് എന്നിവർ സംബന്ധിച്ചു.
Published: 15 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented