പന്തല്ലൂർ : പന്തല്ലൂർ ബസാറിനടുത്ത ഇരുമ്പുപാലത്ത് പുള്ളിപ്പുലിയിറങ്ങി. ശനിയാഴ്ച രാവിലെ നാലുമണിയോടെയാണ് പുള്ളിപ്പുലിയുടെ ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞത്. ജനവാസകേന്ദ്രത്തിലേയ്ക്ക് പോകുന്ന പുലിയെക്കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിരിക്കുകയാണ്. വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇവിടെയുള്ള വീടുകൾക്കു സമീപമുള്ള ഒരുതോട്ടത്തിന്റെ വേലിയിൽ കുടുങ്ങിയ പുള്ളിപ്പുലിയെ, ഏതാനും മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടിരുന്നു.
വനംവകുപ്പ് ഈ പ്രദേശത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിക്കുകയും, കൂടൊരുക്കി പുള്ളിപ്പുലിയെ പിടികൂടാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Published: 16 Nov 2026, 01:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented