പേരാമ്പ്ര : ഡൽഹിയിലെ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആർ.ജെ.ഡി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പന്തംകൊളുത്തി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

To advertise here,

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാർ രാജി വെക്കണമെന്നും നീതിയുക്തമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജെ.എൻ.പ്രേംഭാസിൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവൻ മല്ലിശ്ശേരി അധ്യക്ഷനായി.

മണ്ഡലം സെക്രട്ടറി സി.ഡി.പ്രകാശ് ജില്ലാ ക്കമ്മറ്റി അംഗം കെ.ജി.രാമനാരായണൻ, വൽസൻ എടക്കോടൻ മഹിളാ ജനതാ ദൾ ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി, സി.വിനോദ്, നിഷാദ് പൊന്നംകണ്ടി, എൻ.എം.അഷ്റഫ് എന്നിവർ സംസാരിച്ചു. എം.കെ.സതി

ബിജു.സി.എരവട്ടൂർ, കെ.കെ.പ്രേമൻ, എം പ്രകാശൻ, ലത്തീഫ് വള്ളിലോട്ട്, കെ.പി.രവീന്ദ്രൻ, കെ.എം.രജില എന്നിവർ നേതൃത്വംനൽകി.

ബാലുശ്ശേരി : ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പുരോഗമന കലാ സാഹിത്യ സംഘം ബാലുശ്ശേരി മേഖലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

സംസ്ഥാന സമിതി അംഗം ഡോ. എ.കെ. വിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ്‌ പരീത് കോക്കല്ലൂർ അധ്യക്ഷനായി.

സി.കെ. സതീഷ് കുമാർ, ടി.കെ. വിജയൻ, ശശീന്ദ്രദാസ്, പി. എം.പ്രജീഷ്, പി.കെ. മുരളി, യു.പി. സുരേഷ് എന്നിവർ സംസാരിച്ചു. മോഹനൻ കുറുമ്പൊയിൽ, ഒ.എം. ബാലൻ, പി.കെ. മുരളി,യു.പി. സുരേഷ് എന്നിവർ പ്രതിരോധ കവിതകൾ അവതരിപ്പിച്ചു.