വേളം : വേളം ഗ്രാമപ്പഞ്ചായത്ത് നടത്തുന്ന പാലിയേറ്റീവ് പരിചരണം കൂടുതൽ മികവിലേക്ക്. സമഗ്രപരിഷ്കരണത്തിനായി ഒരു കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ജനകീയ ധനസമാഹരണത്തിന് തുടക്കമായി.

To advertise here,

കഴിഞ്ഞദിവസം ആരംഭിച്ച ഫണ്ട് സമാഹരണം 20 വരെയാണ് നീണ്ടുനിൽക്കുന്നത്. രോഗികൾക്ക് വീടുകളിൽത്തന്നെ മരുന്ന്, ഓക്സിജൻ കോൺസെൻട്രേറ്റർ, വീൽച്ചെയർ, എയർബെഡ്, വാട്ടർബെഡ്, ഡയപ്പർ തുടങ്ങിയവ എത്തിക്കുന്നതിനും ഹോം കെയർ സേവനം ശക്തമാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. പഞ്ചായത്ത് ഫണ്ട് അപര്യാപ്തമായ സാഹചര്യത്തിലാണ് ജനങ്ങളിലേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.

ചേരാപുരത്ത് നടന്ന പഞ്ചായത്തുതല ഉദ്ഘാടനം കൊല്ലിയിൽ കുഞ്ഞബ്ദുള്ളയിൽനിന്ന് ഒരു ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ തുക സ്വീകരിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ നിർവഹിച്ചു.

തുടർന്ന് വാർഡ് 12, 13, 14 എന്നിവയുടെ നേതൃത്വത്തിൽ പള്ളിയത്ത് അങ്ങാടിയിൽ പ്രചാരണ പൊതുയോഗം നടന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ കെ.ടി.കെ. സുരേഷ് ബാബു അധ്യക്ഷനായി. പി.കെ. ബഷീർ, സൗദ തങ്കേച്ചാലിൽ, പി.ടി. ജയന്തി, കെ. സുരേഷ്, കെ.വി. മുഹമ്മദലി, കമ്മിറ്റി വൈസ് ചെയർമാൻ ടി.പി. കാസിം എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്‌മാൻ ചെയർമാനും പഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി കൺവീനറുമായ വിപുലമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്.