ചെറുവണ്ണൂർ : പഞ്ചായത്തിലെ കുട്ടോത്ത് ആറാം വാർഡിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് വ്യാപകം. വലിയനഷ്ടമാണ് ഈ മേഖലയിൽ കർഷകർക്കുണ്ടാകുന്നത്. കാർഷികവിളകളും ഇടവിളകൃഷികളും ദിനംപ്രതി പന്നികൾ നശിപ്പിക്കുകയാണ്.

To advertise here,

 

സൂപ്പി രയരോത്ത് കുന്നുമ്മൽ, ആർ.കെ. മീനാക്ഷി, വി.പി. നാരായണൻ, ടി.ആർ.കെ. സുരേഷ്, ആർ.കെ. പോക്കർ, ടി.എം. മൊയ്തി, ടി. അബ്ദുള്ള, കിഴക്കയിൽ അബ്ദുള്ള എന്നിവരുടെ കൃഷികളാണ് അടുത്തിടെ നശിപ്പിച്ചത്‌. പഞ്ചായത്തിൽ ഷൂട്ടറുടെ സേവനം ലഭ്യമാണെങ്കിലും ഇവയെ കണ്ടെത്തി വെടിവെക്കാൻ കഴിയുന്നില്ല. തൊഴിലുറപ്പു ജോലിയിൽ ഉൾപ്പെടുത്തി കാട് വെട്ടിമാറ്റി ഇവയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കിയാൽ, കാട്ടുപന്നിശല്യം ഇല്ലാതായേക്കുമെന്ന് നാട്ടുകാർ പറയുന്നു. നാശനഷ്ടം വരുത്തിയ കൃഷിയിടങ്ങൾ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഇ.പി. സജീവൻ സന്ദർശിച്ചു.